സുശാന്തിനൊപ്പം നൃത്തം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശി! വൈറല്‍ വീഡിയോ

By Prashant V R

മുത്തശ്ശി വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സുബ്ബലക്ഷ്മി. നടി താരാ കല്യാണിന്റെ അമ്മ കൂടിയായ സുബലക്ഷ്മി രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനൊപ്പമുളള സുബ്ബലക്ഷ്മിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സുശാന്തിനൊപ്പം നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

sushant-subalakshmi

സുബ്ബലക്ഷ്മിയുടെ പേരട്ടക്കുട്ടി സൗഭാഗ്യ വെങ്കിടേഷാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അമ്മമ്മ സുശാന്തിനൊപ്പം, രണ്ട് പേരിലും നിറയെ പോസിറ്റിവിറ്റി എന്ന് കുറിച്ചുകൊണ്ടാണ് സുബ്ബലക്ഷ്മിയുടെ വീഡിയോ സൗഭാഗ്യ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുശാന്തിനൊപ്പം സുബ്ബലക്ഷ്മി അഭിനയിക്കുന്ന സമയത്ത് പകര്‍ത്തിയ വീഡിയോണിത്. സിനിമയില്‍ നിന്നാണോ അതോ പരസ്യത്തിന് വേണ്ടി ഷൂട്ട് ചെയ്തതാണോ എന്നത് വ്യക്തമല്ല. മുന്‍പ് രണ്‍ബീര്‍ കപൂര്‍ അടക്കമുളള ബോളിവുഡ് താരങ്ങള്‍ക്കൊപ്പവും പരസ്യ ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിരുന്നു. നന്ദനത്തിന് പിന്നാലെ ദിലീപിന്റെ കല്യാണരാമനില്‍ ഉള്‍പ്പെടെയുളള വേഷങ്ങള്‍ സുബ്ബലക്ഷ്മിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹിന്ദിയിലടക്കം 75ലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് സുബ്ബലക്ഷ്മി. 84 വയസ്സുളള നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. മുന്‍പ് സൗഭാഗ്യയുടെ വിവാഹ ചിത്രങ്ങളിലൂടെയും സുബ്ബലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കല്യാണരാമനിലെ മുത്തശ്ശി വേഷമാണ് ഇന്നും സുബ്ബലക്ഷ്മിയുടെതായി പ്രേക്ഷക മനസുകളില്‍ നിറഞ്ഞിനില്‍ക്കുന്നത്. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും സുബ്ബലക്ഷ്മി മലയാളത്തില്‍ അഭിനയിച്ചിരുന്നു.

കൂടാതെ ഗായികയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അവര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. ദിലീപ് ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാടിലെ എന്റടുക്കെ വന്നടുക്കും എന്ന പാട്ടിലൂടെയാണ് ഗായികയായും സുബ്ബലക്ഷ്മി തിളങ്ങിയത്. സുബ്ബലക്ഷ്മിക്ക് പിന്നാലെയാണ് താരാ കല്യാണും സിനിമകളിലും സീരിയലുകളിലും സജീവമായത്. താരാ കല്യാണിനൊപ്പം മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യയും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

വീഡിയോ

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X