കഴിവുളളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്! മലയാളത്തില്‍ ആലോചിച്ച ശേഷമേ റീ എന്‍ട്രി തെരഞ്ഞെടൂക്കൂ:സുചിത്ര
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ നായികാ നടിയായി തിളങ്ങിയ താരമാണ് സുചിത്ര. ബാലതാരമായി തുടങ്ങിയ നടി നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹ ശേഷം സിനിമ വിട്ട നടി അമേരിക്കയിലാണ് താമസിക്കുന്നത്. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.
കേരളത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്റെ മനസിലുണ്ടെന്ന് പറയുകയാണ് നടി. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്, എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്, പക്ഷേ നടന്നില്ല.

സിനിമയിലേക്കുളള മടങ്ങിവരവിനെക്കുറിച്ചും അഭിമുഖത്തില്‍ നടി സംസാരിച്ചിരുന്നു. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മല്‍സരമാണ്. ഒരുപാട് കഴിവുളളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തെരഞ്ഞടൂക്കൂ. സുചിത്ര വ്യക്തമാക്കി.
17 വര്‍ഷമായി കുടുംബത്തിനൊപ്പം അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് സുചിത്ര താമസിക്കുന്നത്. പൈലറ്റായ മുരളിയാണ് ഭര്‍ത്താവ്,മകള്‍ നേഹ. സിനിമ വിട്ടെങ്കിലും അവിടെ സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട് സുചിത്ര.


Click it and Unblock the Notifications