»   » 15 വര്‍ഷമായിട്ടും തന്നെ ഒാര്‍ത്തിരിക്കുന്ന ആരാധകരോട് സുചിത്രയ്ക്ക് പറയാനുള്ളത്, വിഡിയോ കാണാം

15 വര്‍ഷമായിട്ടും തന്നെ ഒാര്‍ത്തിരിക്കുന്ന ആരാധകരോട് സുചിത്രയ്ക്ക് പറയാനുള്ളത്, വിഡിയോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന താരമാണ് സുചിത്ര. മോഹന്‍ലാലും മമ്മൂട്ടിയും വേഷമിട്ട നമ്പര്‍ 20 മദ്രാസ് മെയില്‍ കണ്ടവരാരും ഈ നായികയെ മറക്കാന്‍ സാധ്യതയില്ല. ബാലതാരമായി ആരവം എന്ന ചിത്രത്തിലൂടെയാണ് സുചിത്ര വെള്ളിത്തിരയിലേക്ക് എത്തിയത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് ഈ താരം. സിനിമയില്‍ നിന്ന് അപ്രത്യക്ഷമായിട്ട് 15 വര്‍ഷമായെങ്കിലും ആരാധകര്‍ ഇപ്പോഴും തന്നെ ഓര്‍ത്തിരിക്കുന്നുണ്ടെന്ന് താരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.

2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് പ്രേക്ഷകര്‍ അവസാനമായി സുചിത്രയെ കണ്ടത്. അമേരിക്കയില്‍ എഞ്ചിനീയറായ മുരളീധരനുമായുള്ള വിവാഹ ശേഷം സുചിത്ര സിനിമയില്‍ നിന്നും പാടേ അകന്നു. അമേരിക്കയിലേക്ക് ചേക്കേറിയ താരം കുടുംബജീവിതവുമായി തിരക്കിലായി.

പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി പ്രേക്ഷകര്‍

15 വര്‍ഷങ്ങള്‍ക്കു ശേഷവും പ്രേക്ഷകര്‍ തന്നെ ഓര്‍ത്തിരിക്കുന്നുണ്ടെന്ന് സുചിത്ര മനസ്സിലാക്കിയത് പിറന്നാള്‍ ദിനത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരത്തിന്റെ ഫേസ് ബുക്കില്‍ ആശംസകളുടെ പ്രവാഹമായിരുന്നു.

പ്രേക്ഷക സ്‌നേഹത്തിന് മറുപടിയുമായി സുചിത്ര

വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ തന്നെ ഓര്‍ത്തിരിക്കുന്നുണ്ടെന്നും മലയാളി മനസ്സില്‍ താന്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞുവെന്നും മനസ്സിലാക്കിയ താരം പ്രേക്ഷക സ്‌നേഹത്തിന് മറുപടി പറയാനായി നേരിട്ടെത്തി. ഫേസ് ബുക്ക് വിഡിയോയിലൂടെയാണ് താരം നേരിട്ടെത്തിയത്.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്‌നേഹം മനസ്സില്‍ തൊട്ടു

നിങ്ങളെല്ലാവരോടും നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച പ്രേക്ഷകരോട് നന്ദി പറയുന്നു. ഒരു മെസ്സേജ് പോലും തിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കാതെയാണ് അവര്‍ ആശംസ അറിയിച്ചത്.

15 വര്‍ഷത്തിനു ശേഷവും പ്രേക്ഷകര്‍ ഓര്‍ക്കുന്നു

മലയാളി മനസ്സില്‍ ഇന്നും സുചിത്ര നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് താരത്തിന്റെ ഫേസ് ബുക്ക് പേജില്‍ കണ്ടത്. 15 വര്‍ഷത്തിനു ശേഷവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും സുചിത്ര പറഞ്ഞു.

സുചിത്രയുടെ ഫേസ് ബുക്ക് വിഡിയോ കാണാം

English summary
Suchithra thanks to fans through facebook video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam