Don't Miss!
- News പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്: വോട്ടർമാർക്കായി കരുതിവെച്ച വാഗ്ദാനം എന്ത്
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Sports T20 World Cup 2024: രാഹുലിനെ തഴയും ? വന്‍ ട്വിസ്റ്റ്, ജിതേഷിനൊപ്പം സഞ്ജു ലോകകപ്പിന്, ഈ കാരണം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Technology രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
- Travel മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!
ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്! ആ നടി താനോ? വിശദീകരണം നല്കി സുധ ചന്ദ്രന്!
ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് വലിയ വിവാദങ്ങളാണ് കേരളം മുഴുവന്‍ നടന്ന് കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെന്നും പാടില്ലെന്നും പറഞ്ഞ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുണ്ട്. സ്ത്രീകള്‍ മല ചവിട്ടിയില്‍ തിരികെ പോവില്ലെന്നാണ് ഒരു കൂട്ടം ആളുകളുടെ ഭീഷണി.
മോഹന്‍ലാല്‍ കുടുങ്ങിയത് ഊരാക്കുടുക്കിലോ? ഉത്തരവാദിത്വം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുത്!
കൊച്ചുണ്ണിയും പക്കിയും നേര്‍ക്കുനേര്‍, ഇത്തിക്കരപക്കിയായ മോഹന്‍ലാലിനെ വാഴ്ത്തുന്നത് ചുമ്മാതല്ല!
എന്നാല്‍ മുന്‍പ് സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി യുവനടിമാര്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. യുവനടിമാര്‍ ഒരു പാട്ട് രംഗത്തില്‍ ശബരിമല പതിനെട്ടാം പടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെതിരനെ രൂക്ഷ വിമര്‍ശനമായിരുന്നു ഉണ്ടായത്. ഇപ്പോള്‍ നടി സുധ ചന്ദ്രന് തന്നെ അക്കാര്യത്തിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
നടിമാരുടെ വെളിപ്പെടുത്തൽ ഏറ്റു!! ഒടുവിൽ താര സംഘടന മൗനം വെടിഞ്ഞു, അമ്മയുടെ കുമ്പസാരം ....
വൈറലായ പാട്ട്
ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് വിധി വന്നതോടെ വലിയ ചര്‍ച്ചകളായിരുന്നു നടന്നത്. അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങളും വന്നു. സാന്നിധാനത്ത് സ്ത്രീകള്‍ മുന്‍പും പ്രവേശിച്ചിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചാണ് അനുകൂലിക്കുന്നവര്‍ എത്തിയത്. 1986 ല്‍ ചിത്രീകരിച്ച നമ്പിനാര്‍ കെടുവതില്ലൈ എന്ന ചിത്രത്തില്‍ നടിമാരായ ജയശ്രീ, സുധ ചന്ദ്രന്, അനു (ഭാമ), വടിവുകരസി, മനോരമ, എന്നി ഡാന്‍സ് കളിക്കുന്ന രംഗങ്ങളുള്ള പാട്ടായിരുന്നു പുറത്ത് വന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ വഴി ഉണ്ടായിരുന്നു.
നമ്പിനോര്‍ കെടുവതില്ലൈ
ഭക്തിയെ ആസ്പദമാക്കി തമിഴില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു നമ്പിനാര്‍ കെടുവതില്ലൈ. 1986 ല്‍ റിലീസിനെത്തിയ ചിത്രം കെ ശങ്കറായിരുന്നു സംവിധാനം ചെയ്തത്. പ്രഭു, വിജയകാന്ത്, ജയശ്രീ, സുധ ചന്ദ്രന്, എംഎന്‍ നമ്പ്യാര്‍, തുടങ്ങി നിരവധി താരങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്. എംഎസ് വിശ്വനാഥനായിരുന്നു സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കിയിരുന്നത്.
നടി തന്നെ രംഗത്ത്..
സന്നിധാനത്തിന് മുന്നില്‍ നിന്നും അന്ന് യുവനടിയായിരുന്ന സുധ ചന്ദ്രന് ഡാന്‍സ് കളിച്ചതായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. അത് സത്യമല്ലെന്നാണ് നടി പറയുന്നത്.
അത് സെറ്റിട്ടതാണ്...
ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമാണ് ചിത്രീകരിച്ചതെന്നും നടി പറയുന്നു. 41 ദിവസം വ്രതമെടുത്ത് ആചാരങ്ങളെല്ലാം പാലിച്ചാണ് തന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്. അയപ്പനെ തൊഴണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ല. എനിക്കിപ്പോള്‍ 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന് വിളിക്കുന്നത് അപ്പോള്‍ മാത്രമേ മല ചവിട്ടൂ എന്നും സുധ ചന്ദ്രന് പറയുന്നു.
തന്റെ വിശ്വാസമിങ്ങനെയാണ്..
ഒരേ സമയം പരമ്പരാഗതമായും മോഡേണായും ചിന്തിക്കുന്ന ആളാണ് താന്‍. ചിന്തകളും ഇഷ്ടദൈവവും പ്രാര്‍ത്ഥനയുമൊക്കെ വ്യക്തികള്‍ക്ക് ഓരോന്നല്ല. ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ്. വീട്ടിലെ പൂജാ മുറിയിലും അമ്പലത്തിലും ശബരിമലയിലും എല്ലാം ദൈവമുണ്ട്. ആര് മനസുരികി പ്രാര്ത്ഥിചാചലും ദൈവം വിളി കേള്‍ക്കും. ദൈവം സത്യത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യും. അതാണ് തന്റെ വിശ്വാസമെന്നും നടി പറയുന്നു.
-
'കാരവാൻ തന്നില്ല വഴിയിൽ നിന്ന് വസ്ത്രം മാറണോ?, ഭക്ഷണവും തന്നില്ല'; മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി സന്തോഷ്!
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
-
അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ