നടി സുജ കാർത്തിക ഇനി മുതൽ ഡോ. സുജ കാര്‍ത്തിക! മധുര നേട്ടവുമായി താരം...
നടിയും നർത്തകിയുമായ സുജ കാർത്തികയ്ക്ക് ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. 'തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ' പറ്റിയായിരുന്നു ഗവേഷണം. 2009 ൽ പിഡിഎമ്മിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. പീന്നീട് 2013 ൽ ജെ ആർഎഫ് നേടുകയും കുസാറ്റിൽ റിസർച്ച് ആരംഭിക്കുകയായിരുന്നു. എക്സെല്ലർ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും പരിശീലകയുമാണ് സുജ.

2002 ൽ വെള്ളിത്തിരയിൽ എത്തിയ സുജ വിരൽ എണ്ണവുന്ന ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു. 2002 ൽ രജസേനൻ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. സഹനടിയായിട്ടായിരുന്നു അധികം എത്തിയിരുന്നത്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
2002 മുതൽ 2007 വരെയായിരുന്നു സുജ കാർത്തിക സിനിമയിൽ സജീവമായിരുന്നത്. പിന്നീട് അഭിനയത്തിന് ബ്രേക്ക് നൽകിയ ഉപരിപഠനത്തിനായി പോകുകയായിരുന്നു. 2010 ജനുവരി 31 ന് താരം വിവാഹിതയായി. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറായ രാകേഷ് കൃഷ്ണനാണ് ഭർത്താവ്. 2013 ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ഒടുവിൽ താരം അഭിനയിച്ചത്. ചെറിയ വേഷമായിരുന്നു. 2006 ൽ പുറത്തു വന്ന അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിൽ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications











