സുജ കാര്‍ത്തികയ്ക്ക് പിന്നാലെ അമ്മയും! മകള്‍ക്ക് പിന്നാലെയായി ആ നേട്ടം അമ്മയും സ്വന്തമാക്കി!
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന അഭിനേത്രികളിലൊരാളാണ് സുജ കാര്‍ത്തിക. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേരുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരിലൊരാളായി മാറുകയായിരുന്നു പിന്നീട് ഈ താരവും. 2010 ജനുവരി 31 നായിരുന്നു സുജ കാര്‍ത്തികയും രാകേഷ് കൃഷ്ണനും വിവാഹിതരായത്. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന് ഡോക്ടറേറ്റ് ലഭിച്ചുവെന്ന സന്തോഷവാര്‍ത്ത പുറത്തുവന്നത്. മകള്‍ക്ക് പിന്നാലെയായി അമ്മയും ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ സയന്‍സിലാണ് സുജ കാര്‍ത്തിക പിഎച്ച് ഡി നേടിയത്. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് സുജ കാര്‍ത്തികയുടെ അമ്മയായ ചന്ദ്രികയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. മാനേജ്‌മെന്റിലാണ് ഇവരുടെ പിഎച്ച്ഡി. മകള്‍ക്ക് പിന്നാലെയായി അമ്മയും പിഎച്ച് ഡി നേടിയതിന്‍രെ സന്തോഷത്തിലാണ് കുടുംബാഗംങ്ങള്‍. സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു സുജ കാര്‍ത്തിക.

കോളേജ് അധ്യാപികയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് സുജ കാര്‍ത്തികയ്ക്ക് ജെആര്‍എഫ് ലഭിച്ചത്. ജോലി ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. പിഎച്ച് ഡി പഠനത്തിനിടയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ചെയ്തിരുന്നു ഈ താരം. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണ് സുജ കാര്‍ത്തികയുടെ അടുത്ത ലക്ഷ്യം. കാക്കനാട് എംക്ലയര്‍ എന്ന പരിശീലന സ്ഥാപനവും താരം നടത്തുന്നുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയായ താരം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്.


Click it and Unblock the Notifications











