ഭർത്താവ് എന്നെ പ്രണയിച്ചിട്ടില്ല! അദ്ദേഹത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു;പ്രശ്‌നങ്ങളെ പറ്റി സുമ ജയറാം
ഒരു കാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടി സുമ ജയറാം. ബാലതാരമായിട്ടും നായികയായിട്ടുമൊക്കെ അഭിനയിച്ച നടി ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. കുറച്ച് വൈകി വിവാഹിതയായ നടി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതും വൈകിയാണ്. എന്നാലിപ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞതോടെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
കടുത്ത മദ്യപാനിയാണ് തന്റെ ഭര്‍ത്താവെന്നാണ് സുമ പറഞ്ഞത്. മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ നടി പുറത്ത് വിട്ട വീഡിയോയില്‍ തന്റെ ദാമ്പത്യ ജീവിതത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങളെന്താണെന്ന് സൂചിപ്പിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് പ്രണയിക്കാമെന്ന് കരുതിയെങ്കിലും ഈ നിമിഷം വരെ തന്നെ പ്രണയിക്കാത്ത വ്യക്തിയാണ് ഭര്‍ത്താവെന്നാണ് നടി പറയുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാര്‍ തങ്ങളുടെ ജീവിതം തകര്‍ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതെന്നും സുമ കൂട്ടിച്ചേര്‍ത്തു...
'എന്റെ ഭര്‍ത്താവ് ഡ്രൈവ് ചെയ്യുമ്പോള്‍ പോലും കുടിക്കുന്ന ആളാണ്. ഇടയ്ക്ക് പോലീസിനെ വിളിച്ച് കാണിച്ച് കൊടുത്താലോ എന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. വിവാഹത്തിന്റെ സമയത്ത് എട്ട് മാസത്തോളം അദ്ദേഹം കുടിക്കാതെ ഇരുന്നു. പക്ഷേ അതിന് ശേഷം ആള് മാറി. കള്ള് കുടിക്കുന്നതും ശരീരത്ത് ടാറ്റു അടിക്കുന്നതും എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. മക്കളോട് പറഞ്ഞ് മനസിലാക്കാം. പക്ഷേ അവര്‍ ഇതൊക്കെ കണ്ടാണ് വളരുന്നത്.
ലല്ലുഷിനെ ഉപേക്ഷിച്ചിട്ട് പോയിക്കൂടേ, പണത്തിന് വേണ്ടിയാണോ കല്യാണം കഴിച്ചത് എന്നൊക്കെ എന്റെ വീഡിയോയുടെ താഴെ ചിലര്‍ കമന്റുമായി എത്തിയിരുന്നു. പൈസയില്‍ എന്ത് കാര്യമിരിക്കുന്നു. സമാധാനമല്ലേ വേണ്ടത്. ജീവിക്കാന്‍ തീര്‍ച്ചയായും പണം വേണം. പക്ഷേ ഇത്രയധികം ടെന്‍ഷന്‍ അടിച്ചിട്ടും അദ്ദേഹത്തിനെതിരെ ഞാനിതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

പ്രണയമെന്ന് പറയുന്നത് അദ്ദേഹത്തിനുള്ളില്‍ തീരെയില്ല. എനിക്കാണെങ്കില്‍ ഉള്ളിന്റെ ഉള്ളില്‍ പ്രണയം കൂടുതലുള്ള ആളുമാണ്. പക്ഷേ എനിക്ക് കിട്ടിയ ആള്‍ നേരെ വിപരീത സ്വഭാവക്കാരനും. പ്രണയിക്കേണ്ട പ്രായത്തില്‍ എന്റെ സഹോദരങ്ങളൊക്കെ എന്ത് വിചാരിക്കുമെന്ന് കരുതിയാണ് ഞാന്‍ പ്രണയിക്കാതെ ഇരുന്നത്. പക്ഷേ അവരെല്ലാം പ്രണയിച്ചാണ് കല്യാണം കഴിച്ചത്. എന്റെ പ്രണയം അങ്ങനെ സ്റ്റക്കായി പോയി.
കല്യാണം കഴിഞ്ഞിട്ട് പ്രണയിക്കാമെന്ന് വിചാരിച്ചപ്പോള്‍ അദ്ദേഹം അങ്ങനെ ഒരാളല്ലാതെയും പോയി. എന്റെ ഭര്‍ത്താവിന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് എന്നെ സ്‌നേഹിക്കാന്‍ പറ്റാതെ പോയി. ഈ നിമിഷം വരെ എന്നെ പ്രണയിച്ചിട്ടില്ല. ഭാര്യ എന്ന നിലയില്‍ എന്നെ സംരക്ഷിച്ചിട്ടുണ്ട്. എന്റെ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. പക്ഷേ മദ്യപാനം നിര്‍ത്തണമെന്നേയുള്ളു. മദ്യപിച്ചതിന് ശേഷം അദ്ദേഹം പറയുന്ന വാക്കുകള്‍ ഒട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ്,' സുമ പറയുന്നത്.


Click it and Unblock the Notifications











