»   » തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

80കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് സുമലത. തൂവാനതുമ്പികള്‍, ന്യൂഡല്‍ഹി, താഴ് വാരം, ഇസബെല്ല, ഈ തണുപ്പ വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച സുമലതയെ ഇപ്പോള്‍ മലയാള സിനിമയിലേക്ക് കാണാറില്ല.

മലയാള സിനിമയിലേക്ക് വരാന്‍ നടി ഇപ്പോള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നതാണ് മറ്റൊരു സത്യം. ഓഫറുകള്‍ വരുന്നുണ്ടെങ്കിലും ഒരു പ്രധാന്യവുമില്ലാത്ത വേഷങ്ങളാണ് ഇപ്പോള്‍ തന്നെ തേടിയെത്തുന്നതെന്നാണ് നടി പറയുന്നത്. എന്നാല്‍ നേരത്തെ തന്റെ നായകനായി അഭിനയിച്ചവര്‍ ഇന്നും സിനിമയില്‍ തിളങ്ങുന്നുണ്ടെന്നും നടി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

തെലുങ്ക്, കന്നട ഭാഷകളില്‍ ഇപ്പോഴും സജീവമാണ്.

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

തിസൈ മാറിയ പറൈവകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള അവാര്‍ഡും സുമലത സ്വന്തമാക്കിയിട്ടുണ്ട്.

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

മൂര്‍ഖന്‍ എന്ന ജോഷി ചിത്രത്തിലൂടെയാണ് സുമലത മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജോഷി ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

തൂവാന തുമ്പികള്‍, ന്യൂഡല്‍ഹി, താഴ് വാരം, ഇസബെല്ല, ഈ തണുപ്പ വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ചിത്രങ്ങളെല്ലാം നടിയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളാണ്.

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

മോഹന്‍ലാല്‍, മമ്മൂട്ടിയ്‌ക്കൊപ്പം ഒട്ടേറെ മലയാള ചിത്രങ്ങളില്‍ നടി നായിക വേഷം അവതരിപ്പിച്ചിട്ടുണ്ട്.

തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്, തൂവാനതുമ്പികളിലെ ക്ലാര പറയുന്നതിങ്ങനെ

മലയാള സിനിമയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും മികച്ചൊരു വേഷം കിട്ടുന്നില്ലെന്നാണ് നടി പറയുന്നത്. തന്റെയൊപ്പം നായകനായി അഭിനയിച്ചവര്‍ ഇപ്പോഴും നായകനായി മലയാള സിനിമയില്‍ തിളങ്ങുന്നുണ്ടെന്നും നടി പറയുന്നു.

English summary
Actress Sumalatha about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam