twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അംബരീഷിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയംതൊടുന്ന കുറിപ്പുമായി സുമലത

    |

    ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു സുമലത. തൂവാനത്തുമ്പികളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം. നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങളിലെ സുമലതയുടെ കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസ്സില്‍ സജീവമാണ്.

    അക്കാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരിലൊരാള്‍ കൂടിയായിരുന്ന സുമലത പിന്നീട് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ മുന്‍നിരതാരമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭര്‍ത്താവ്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു അദ്ദേഹം. 2018 നവംബര്‍ 27-നായിരുന്നു അംബരീഷിന്റെ വിയോഗം. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു.

    ബോഡി ഷേപ്പിനെ കുറിച്ച് ചോദിച്ച് ദില്‍ഷ, എല്ലാവരുടേയും മുന്നില്‍ ആകെ ചൂളിപ്പോയി ഡോക്ടര്‍, റോബിന്റെ മറുപടിബോഡി ഷേപ്പിനെ കുറിച്ച് ചോദിച്ച് ദില്‍ഷ, എല്ലാവരുടേയും മുന്നില്‍ ആകെ ചൂളിപ്പോയി ഡോക്ടര്‍, റോബിന്റെ മറുപടി

    പിറന്നാള്‍ കുറിപ്പ്

    അംബരീഷിന്റെ വിടവാങ്ങലിന് ശേഷം സുമലത അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. അംബരീഷിന്റെ പിറന്നാള്‍ ദിനമായിരുന്ന ഇന്ന് പ്രിയതമനെക്കുറിച്ച് സുമലത എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

    'ആകാശത്തിന് അതിരുകളില്ല, അംബരീഷ് എന്നാല്‍ ആകാശത്തിന്റെ നാഥന്‍ എന്നാണര്‍ത്ഥം. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തിന് അതിരുകളില്ലായിരുന്നു. മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് നിങ്ങള്‍ ഞങ്ങളെയെല്ലാം വിട്ടുപോയത്. സന്തോഷത്തിന്റെ ഒരു ജീവിതകാലം, ഒപ്പം പരിധിയില്ലാത്ത സ്‌നേഹവും. എക്കാലത്തെയും വലിയ ഹൃദയമുള്ള മനുഷ്യന് 70 വയസ്സ് ഒരു ചെറിയ സംഖ്യയാണ്. എങ്കിലും നിങ്ങള്‍ എന്നെന്നും ജീവിക്കും. പിന്നെ എക്കാലവും പ്രായമില്ല അംബീ. എന്നേക്കും', എന്നായിരുന്നു സുമലത ഹൃദയസ്പര്‍ശിയായി കുറിച്ചത്.

    ദില്‍ഷയെ തിരിച്ചുവിളിച്ചാലോ എന്ന് ചിന്തിച്ചു, പക്ഷെ പ്രണയം കാരണമല്ല! സത്യം അനിയത്തി പറയുന്നുദില്‍ഷയെ തിരിച്ചുവിളിച്ചാലോ എന്ന് ചിന്തിച്ചു, പക്ഷെ പ്രണയം കാരണമല്ല! സത്യം അനിയത്തി പറയുന്നു

    ആരാധകരും ഓര്‍മ്മിച്ചു

    അംബരീഷിന്റെയും സുമലതയുടെ നിരവധി സുഹൃത്തുക്കളും ആരാധകരും പിറന്നാള്‍ ദിനത്തില്‍ ആശംസകളും ഓര്‍മ്മപ്പൂക്കളും നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.

    മകന്റെ ആദ്യസിനിമ റിലീസ് ചെയ്യുന്നതിനിടയിലായിരുന്നു അംബരീഷിന്റെ അപ്രതീക്ഷിത വിയോഗം. ഒരു റിബല്‍ ആക്ടറായാണ് സിനിമാലോകം അംബരീഷിനെ വിശേഷിപ്പിച്ചിരുന്നത്.

    വിവാഹത്തിന് എതിര്‍പ്പ്

    സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു സുമലതയുമായുള്ള അംബരീഷിന്റെ വിവാഹം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. സുമലതയുമായുള്ള വിവാഹത്തിന് വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ പോലും സമ്മതിച്ചിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇവരുടേതെന്നായിരുന്നു ജോത്സ്യന്മാരുടെ പ്രവചനം. പ്രതിസന്ധികളെ അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വളരെ മനോഹരമായ ജീവിതമായിരുന്നു ഇരുവരുടേതും.

    Read more about: sumalatha ambareesh
    English summary
    Actress Sumalatha pens a heart touching note on her hubby Ambareesh's birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X