»   » എഫ്ബി പോസ്റ്റില്‍ പുലിവാല് പിടിച്ച് സുരഭി!!! കമന്റ് ബോക്‌സില്‍ പിന്തുണയും പൊങ്കാലയും!!!

എഫ്ബി പോസ്റ്റില്‍ പുലിവാല് പിടിച്ച് സുരഭി!!! കമന്റ് ബോക്‌സില്‍ പിന്തുണയും പൊങ്കാലയും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മീര ജാസ്മിന് ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിച്ച നടിയാണ് സുരഭി ലക്ഷ്മി. ഭര്‍ത്താവ് വിപിന്‍ സുധാകറുമായി പിണങ്ങി കഴിഞ്ഞിരുന്ന സുരഭി അടുത്തിടെയാണ് നിയമപരായി വിവാഹ മോചിതയായത്. വിവാഹ മോചനത്തിന് ശേഷം ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ സുരഭി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 

പ്രണയ പരാജയം! ബിഗ് ബോസില്‍ നിന്നും പുറത്തായ ഓവിയക്ക് ഇനി തന്റെ ആദ്യ പ്രണയം മതി!!!

ഇപ്പോഴിതാ മറ്റൊരു ഫേസ്ബുക്ക് ചിത്രത്തിലൂടെ സുരഭി വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായിരിക്കുകയാണ്. അമ്പലമുറ്റത്ത് സുരഭിയും ജഗത് എന്ന വ്യക്തിയും നില്‍ക്കുന്ന ചിത്രമാണ് സുരഭി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ സുരഭിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.

മൂകാംബികയില്‍ നിന്നും

മൂകാംബിക ക്ഷേത്രത്തില്‍ നിന്നും എടുത്തതാണ് ചിത്രം. ഫോട്ടോയില്‍ സുരഭിക്കൊപ്പം നില്‍ക്കുന്ന ആള്‍ ആരാണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. വ്യാഴാഴ്ച രാവിലെയാണ് ചിത്രം സുരഭി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ജഗത് ബികെ

ജഗത് ബികെ എന്ന അറിക്കുറിപ്പോടെയാണ് സുരഭി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണ് ജഗത് ബികെ എന്ന ചോദ്യമാണ് കമന്റെ ബോക്‌സില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. സുരഭിയുടെ പുതിയ കാമുകനാണ് എന്ന രീതില്‍ കമന്റ് പോസ്റ്റ് ചെയ്തവരും ഉണ്ട്.

വീണ്ടും വിവാഹിതയായോ

അടുത്തിടെ കോടതിയില്‍ നിന്നും നിയമപരമായി വിവാഹ മോചനം നേടിയ സുരഭി വീണ്ടും വിവാഹ മോചിതയായോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സുരഭിയുടെ സഹോദരനാണ് അത് എന്ന് വാദിക്കുന്നവരും ഉണ്ട്.

ജഗദാംബികയോ?

ഫോട്ടോയ്ക്ക് അടിക്കുറിപ്പായി ജഗത് ബികെ എന്ന് സുരഭി എഴുതിയിരിക്കുന്നത് ജഗദാംബിക എന്ന് എഴുതിയത് ടൈപ്പ് ചെയ്തപ്പോള്‍ ജഗത് ബികെ എന്ന് ആയിപ്പോയതാകാം എന്ന് പറയുന്നവരുമുണ്ട്. സുരഭിക്ക് ആശംസ നേര്‍ന്നവരും പ്രാര്‍ത്ഥിച്ചവരുമാണ് ഏറെയും.

ഒന്നും പറയാതെ സുരഭി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ഇത്തരത്തില്‍ കമന്റ് യുദ്ധം നടക്കുമ്പോള്‍ താരം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭര്‍ത്താവാണെന്ന് ചിലരും അല്ല സഹോദരനാണെന്ന് ചിലരും ശക്തമായി വാദിക്കുകയാണ് കമന്റുകളില്‍.

വികാര നിര്‍ഭരമായ പോസ്റ്റ്

കോഴിക്കോട് കുടുംബ കോടതില്‍ വെച്ചായിരുന്നു സുരഭി വിപിനില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയത്. തുടര്‍ന്ന് വിവാഹ മോചനത്തിനുള്ള കാരണം വ്യക്തമാക്കി വികാര നിര്‍ഭരമായൊരു കുറിപ്പ് സുരഭി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സുരഭിയുുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Actress Surabhi Lakshmi's new Facebook photo with Jagath BK goes viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam