»   » പൈസ കൊടുക്കാതെ വിടില്ല.. ടോളില്‍ പൊട്ടിത്തെറിച്ച് സുരഭി ലക്ഷ്മി, വീഡിയോ വൈറലാകുന്നു

പൈസ കൊടുക്കാതെ വിടില്ല.. ടോളില്‍ പൊട്ടിത്തെറിച്ച് സുരഭി ലക്ഷ്മി, വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ ടോള്‍ വേട്ടയെ കുറിച്ച് മുന്‍പും പല പ്രമുഖരും പ്രതികരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനിയാണ് നടന്‍ ജയസൂര്യ. ഇപ്പോഴിതാ ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയും ടോളില്‍ പൊട്ടിത്തെറിയ്ക്കുന്നു.

കല്യാണം കഴിഞ്ഞകാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിന്; 'വേര്‍പിരിഞ്ഞതോ', ദേശീയ പുരസ്‌കാരത്തിന്റെ കനമോ?

തൃശ്ശൂര്‍ ടോളില്‍ മണിക്കൂറുകളോളം സുരഭിയുടെ വണ്ടി തടഞ്ഞുവച്ചു എന്നാണ് പറയുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ സുരഭി തൃശ്ശൂര്‍ ടോളില്‍ നടക്കുന്ന അനീതി ജനങ്ങളെ കാണിച്ചു...

മമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ സുരഭി ലക്ഷ്മി ആരോടാണ് പരാതി പറഞ്ഞത് ?

മണിക്കൂറുകളോളം

സുരഭിയുടെ വണ്ടി തടഞ്ഞു നിര്‍ത്തി വലിയൊരു ട്രാഫിക് ബ്ലോക്കുണ്ടാക്കുകയായിരുന്നു. കുട്ടിയുമായി ആശുപത്രിയില്‍ പോകുന്നവരടക്കം പലരും ബ്ലോക്കില്‍ പെട്ടു. ലൈവ് വീഡിയോയുമായി എത്തിയ സുരഭിയ്ക്ക് ട്രാഫിക്കില്‍ കുടുങ്ങിയവര്‍ പിന്തുണയറിയിച്ചു.

ഇത് സ്ഥിരം സംഭവം

ഫേസ്ബുക്കിലും ഈ വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിയ്ക്കുന്നത്. ഇത് ഈ ടോളിലെ സ്ഥിരം സംഭവമാണെന്നും ജനങ്ങള്‍ ദുരന്തം അനുഭവിയ്ക്കുകയാണെന്നും വീഡിയോയ്ക്ക് കമന്റുകള്‍ ലഭിച്ചു.

സുരഭിയ്ക്ക് അഹങ്കാരമോ?

അതിനിടയില്‍ സുരഭിയ്ക്ക് അഹങ്കാരമാണെന്ന തരത്തില്‍ കമന്റ് ചെയ്യുന്നവരുമുണ്ട്. ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ സുരഭി പ്രതികരിക്കാന്‍ തുടങ്ങി എന്നാണ് ഒരു വിദ്വാന്റെ കമന്റ്.

വീഡിയോ കാണൂ

സുരഭി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ കാണാം. വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും നോക്കൂ.. എത്രത്തോളം ദുസ്സഹമാണ് ഈ വഴിയുള്ള യാത്ര എന്ന് മനസ്സിലാക്കാം.

പിണറായി സര്‍ക്കാര്‍ മരപ്പട്ടിയാണോ? ശ്രീനിവാസന്‍ പറയുന്നത് നോക്കൂ, ഗുണ്ടാധിപത്യം!!

English summary
Actress Surabhi Lakshmi Live From Thrissur Toll

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam