അനിലേട്ടന്റെ അഭിനയം കാണാന്‍ കര്‍ട്ടന് പിന്നില്‍ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്, നടനെ കുറിച്ച് സുരഭി ലക്ഷ്മി

By Midhun Raj

അനില്‍ നെടുമങ്ങാടിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് നടിയും സഹപ്രവര്‍ത്തകയുമായ സുരഭി ലക്ഷ്മി. അനിലേട്ടനെ സ്‌ക്രീനില്‍ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്‌ക്രീനില്‍ കാണുകയാണെന്ന് തോന്നുമായിരുന്നു, അത്രയ്ക്കും ട്രൂത്ഫുള്‍ ആയിരുന്നു ആ പെര്‍ഫോമന്‍സുകളെന്ന് നടി തന്‌റെ പോസ്റ്റില്‍ പറയുന്നു. സുരഭി ലക്ഷ്മിയുടെ വാക്കുകളിലേക്ക്: അനിലേട്ടാ 'അഭിനയ' യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്, ഞങ്ങള്‍ റിഹേഴ്‌സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയില്‍ സിഗരറ്റും വലിച്ചു അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചര്‍ച്ചയില്‍ ആയിരിക്കും, ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളന്‍മാരുടെ രാജാവായിരുന്നു, എന്തൊരു ഹ്യൂമര്‍ സെന്‍സായിരുന്നു.

anilnedumangad-surabhilakshmi

അനിലേട്ടനും ഗോപാലേട്ടനും വേദിയില്‍ ഒരുമിച്ച് എത്തുമ്പോള്‍ പെര്‍ഫോമന്‍സിന്റെ ലെവല്‍ തന്നെ മാറും. അഭിനയത്തിന്റെ മത്സരം അവിടെ നടക്കും, രണ്ടു ചങ്ങാതിമാരുടെ സൗഹൃദം'നിറഞ്ഞാടല്‍'...ഇങ്ങള് അഭിനയിക്കുന്നത് കാണാന്‍ ഞാനും പാര്‍വതി ചേച്ചിയും ചിന്നുവും ഷൈലജ ചേച്ചിയും ഒക്കെ കര്‍ട്ടന് പിന്നില്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസത്തെ റിഹേഴ്‌സലിന് ഓരോ കാര്യങ്ങളാണ് നിങ്ങള്‍ പുതുതായി ചെയ്യുന്നത്, ഇന്ന് ചെയ്തതല്ല നാളെ ചെയ്യുന്നത് എന്നാല്‍ അത് തന്നെയാണ് താനും. ഈ ഒരു അത്ഭുതം അനിലേട്ടന്‍ എങ്ങനെയാണ് ചെയ്യുന്നത് എന്ന് കണ്ടുപഠിക്കാന്‍ ജ്യോതിഷ് ഏട്ടന്‍ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ഒരിക്കല്‍ നാടകം നടക്കുമ്പോള്‍ ഓഡിയന്‍സില്‍ ആരുടെയോ മൊബൈല്‍ റിങ്ങ് ചെയ്യുകയും അയാള്‍ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തപ്പോള്‍ നാടകം നിര്‍ത്തുകയും അദ്ദേഹത്തോടു പുറത്ത് പോയി സംസാരിച്ചു വരൂ 'ഞങ്ങള്‍ നാടകം കളിക്കുകയാണ്' എന്ന് പറഞ്ഞു. ശേഷം വീണ്ടും തുടങ്ങുകയും ചെയ്തു,'ഹോ ഈ അനിലേട്ടന്റെ ഒരു കാര്യം' എന്ന് പറഞ്ഞു ഞങ്ങള് ചിരിക്കും, അഭിനയത്തോട് ഇത്രയും സത്യസന്ധതയും കോണ്‍ഫിഡന്‍സും ഉള്ള ഒരു നടന്‍....

ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

ചെറിയ കാലം കൊണ്ട് നല്ല കഥാപാത്രങ്ങള്‍ തന്ന നടന്‍ | FIlmiBeat Malayalam

അനിലേട്ടനെ സ്‌ക്രീനില്‍ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്‌ക്രീനില്‍ കാണുകയാണെന്ന് തോന്നുമായിരുന്നു. അത്രയ്ക്കും ട്രൂത്ഫുള്‍ ആയിരുന്നു ആ പെര്‍ഫോമന്‍സുകള്‍. ഗായകന്‍ മഖ്ബൂല്‍ മന്‍സൂര്‍ന്റെ ഒരു ചിത്രത്തില്‍ നമ്മള്‍ നായിക നായകന്‍മാര്‍ ആകുന്നു എന്ന സന്തോഷത്തില്‍ ഇരിക്കുകയായിരുന്നു ഞാന്‍. സിനിമയില്‍ അനിലേട്ടന്റെ പെര്‍ഫോമന്‍സ് നൂറില്‍ ഒരു ശതമാനം മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. ഇനിയും എത്ര കാലം,എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു,'അനില്‍ ഇതൊന്നുമല്ല, ഇനിയാണ് അനിലിന്റെ അഭിനയവും, കഥാപാത്രങ്ങളെയും നമ്മള്‍ കാണാന്‍ ഇരിക്കുന്നത്' എന്ന് ജ്യോതിഷേട്ടന്‍ എപ്പോഴും പറയുമായിരുന്നില്ലേ?... കഥാപാത്രങ്ങളെ ബാക്കിവെച്ച്...ചമയങ്ങള്‍ ഇല്ലാതെ നമ്മുടെ അനിലേട്ടന്‍ പോയി ജ്യോതിഷേട്ടന്റെ 'നടന്‍ '...

More from Filmibeat

Read more about: anil nedumangad surabhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X