ആദ്യമായാണ് അവിടേക്ക് പോയത്! അവിടെ വെച്ചാണ് ആ സന്തോഷവാര്‍ത്ത അറിഞ്ഞതെന്നും സുരഭി ലക്ഷ്മി!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മിന്നാമിനുങ്ങിലൂടെ ദേശീയ അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു. ആ വാര്‍ത്ത താനറിഞ്ഞത് സലാല എയര്‍പോര്‍ട്ടില്‍ വെച്ചാണെന്ന് സുരഭി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുരഭി യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരു പരിപാടിക്ക് വേണ്ടിയായിരുന്നു സലാലയ്ക്ക് പോയത്. ആദ്യമായാണ് ആ സ്ഥലത്തേക്ക് പോയത്. എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു ദേശീയ അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞത്. ഇന്നും മറക്കാനാവില്ല ആ നിമിഷമെന്ന് താരം പറയുന്നു.
പൊതുവെ യാത്ര ചെയ്യാന്‍ ഏറെയിഷ്ടമാണ്. കംഫര്‍ട്ടായിരിക്കുന്നവര്‍ക്കൊപ്പം യാത്ര പോവാനാണ് ഇഷ്ടം. പഠന സമയത്ത് കോളേജില്‍ നിന്നും വീട്ടിലേക്ക് വരാനായി ഒറ്റയ്ക്ക് നടത്തിയ യാത്രകളാണ് ധൈര്യശാലിയാക്കി മാറ്റിയതെന്നും താരം പറയുന്നു. ഓരോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
അന്ന് വീട്ടില്‍ നിന്നും കോളേജിലേക്ക് തിരിച്ച് പോവുന്ന യാത്രയില്‍ അടുത്തിരിക്കുന്നവരെയെല്ലാം സുഹൃത്തുക്കളാക്കി മാറ്റാറുണ്ട്. അടുത്തിരുന്നവരോട് സംസാരിച്ചും വിശേഷങ്ങള്‍ ചോദിച്ചുമൊക്കെയായിരുന്നു അന്നത്തെ യാത്ര. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണില്‍ തലപൂഴ്ത്തിയിരിക്കുന്ന കാലമായിരുന്നില്ല അത്. അന്ന് ലഭിച്ച പല സൗഹൃദങ്ങളും ഇന്നും ഒപ്പമുണ്ട്.

ഗാനചിത്രീകരണത്തിനൊന്നുമല്ലെങ്കിലും നിരവധി തവണ വിദേശ യാത്രകള്‍ നടത്താനുള്ള അവസരവും സുരഭിക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളുടെ ഭാഗമായാണ് വിദേശത്തേക്ക് പോയത്. രണ്ടു മൂന്നു വർഷത്തിനിടയ്ക്ക് ഏതാണ്ട് 78 പ്രാവശ്യമെങ്കിലും ദുബായിലേക്ക് പോയിട്ടുണ്ട്. ഏറ്റവും ഇഷ്ടവും ദുബായ് തന്നെയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് കാണാൻ കിട്ടുന്നൊരു സ്ഥലം, ദുബായിയെ ഒറ്റവാക്കിൽ അങ്ങനെ പറയാം. പിന്നെ നമ്മുടെ നാട്ടുകാർ ഏറ്റവും കൂടുതലുള്ളതും അവിടെയായതിനാൽ നാട്ടിൽ നിന്നുമാറിനിൽക്കുന്ന ഫീലൊന്നും തോന്നില്ല. പ്രോഗ്രാമുകൾക്കായിട്ടാണ് യാത്രയെങ്കിലും വീണുകിട്ടുന്ന ഇടസമയങ്ങളിൽ പുറത്ത് കറങ്ങാനും പോകും.
Recommended Video
ബഹ്റൈന്‍ യാത്രയ്ക്കിടയിലുണ്ടായ സംഭവത്തെക്കുറിച്ചും സുരഭി പറഞ്ഞിരുന്നു. വീസയില്‍ പ്രശ്നമുണ്ടെന്ന് പറഞ്ഞ് പോലീസ് വന്ന് അവര്‍ക്കൊപ്പം കൂട്ടിക്കൊണ്ട് പോയിരുന്നു. അവര്‍ പറയുന്നതൊന്നും മനസ്സിലാകുന്നുമുണ്ടായിരുന്നില്ല. കുറേക്കഴിഞ്ഞാണ് സംഘാടകര്‍ തന്നെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. അവര്‍ വിളിച്ചതോടെ പോലീസ് സംഘം വിട്ടയയ്ക്കുകയായിരുന്നു. ആ സംഭവത്തില്‍ വലിയ പേടിയൊന്നും തോന്നിയിരുന്നില്ലെന്നും സുരഭി പറയുന്നു.


Click it and Unblock the Notifications











