For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവാര്‍ഡ് നേട്ടത്തിന് ശേഷം ഒരു റോളിലേക്കും വിളിച്ചില്ല, സംഭവിച്ചത് വെളിപ്പെടുത്തി സുരഭി ലക്ഷ്മി

  |

  സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷ്മി. എം80 മൂസ എന്ന ഹാസ്യ പരമ്പരയിലൂടെയാണ് സുരഭി ശ്രദ്ധേയയായത്. ക്യാരക്ടര്‍ റോളുകളിലൂടെ സിനിമയിലും സജീവമായിരുന്നു നടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിക്ക് ലഭിച്ചത്. ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ നായികയായും സഹനടിയായി സുരഭി അഭിനയിച്ചു.

  Actress Surabhi Lakshmi reveals her cinema career after national award | FilmiBeat Malayalam

  നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  തിരക്കഥ, പകല്‍നക്ഷത്രങ്ങള്‍ തുടങ്ങിയവയെല്ലാം കരിയറിന്‌റെ തുടക്കത്തില്‍ നടിയുടെതായി വന്ന ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടി അഭിനയിച്ചു. 2019ല്‍ സുരാജ് വെഞ്ഞാറമൂടിന്‌റെ നായികയായി സുരഭി അഭിനയിച്ച വികൃതി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ദമ്പതിമാരായാണ് ചിത്രത്തില്‍ ഇരുവരും എത്തിയത്.

  അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവാര്‍ഡ് നേട്ടം അവസരങ്ങളുടെ വാതില്‍ അല്ലെന്ന് സുരഭി പറഞ്ഞിരുന്നു. അത്രയും വലിയ ഒരു അവാര്‍ഡ് ഒകെ കിട്ടി കഴിഞ്ഞാല്‍ ആരുടെയും ആത്മവിശ്വാസമൊന്ന് കൂടുമെന്ന് നടി പറയുന്നു. എന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ആത്മവിശ്വാസം വര്‍ധിച്ചതുകൊണ്ടാവാം പ്രതീക്ഷകളും സ്വാഭാവികമായി വര്‍ദ്ധിച്ചു. കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണെന്നും സുരഭി പറഞ്ഞു.

  ആരും ഒരു വേഷത്തിലേക്കും വിളിച്ചില്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് എനിക്ക് വീണ്ടും ചാന്‍സ് ചോദിക്കേണ്ടി വന്നു. അതുകൊണ്ടും പ്രയോജനം ഉണ്ടായില്ല. നമുക്ക് പരിചയമുളളവരോടല്ലെ ചാന്‍സ് ചോദിക്കാന്‍ പറ്റൂ. പക്ഷേ അവരുടെ സിനിമയില്‍ നമുക്ക് പറ്റിയ വേഷമുണ്ടെങ്കിലല്ലേ തരാനും പറ്റൂ. പിന്നെയെന്ത് ചെയ്യും.

  അതാണ് ഞാന്‍ പറഞ്ഞത് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വന്തം അസ്ഥിത്വം നിലനിര്‍ത്താന്‍ കൂടുതല്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്ന്, എന്റെ ഉളളില്‍ കൂടുതല്‍ കഠിനമായി ജോലി ചെയ്യേണ്ടി വരുന്നു. പെട്ടെന്നൊരു പരിഹാരം ഒന്നും നിര്‍ദേശിക്കാനാവില്ലെന്നും സുരഭി പറഞ്ഞു. ഓരോ സിനിമ കഴിയുന്തോറും ഇനിയും ബെറ്റര്‍ ആകാന്‍ പറ്റും എന്നൊരു തോന്നല്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ ബെറ്റര്‍ ആകണമെങ്കില്‍ ഇനിയും സിനിമ ലഭിക്കേണ്ട. അതു തന്നെയാണ് പ്രതിസന്ധി.

  അത്തരം കഥാപാത്രങ്ങളെ ഞാന്‍ തന്നെ സൃഷ്ടിച്ചെടുക്കുകയും ഞാന്‍ തന്നെ പണം മുടക്കി അത് നിര്‍മ്മിക്കുകയും ചെയ്താല്‍ അതിന് പരിഹാരമായി. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അതിനുളള സാധ്യതയില്ല. അതുകൊണ്ട് മറ്റുളളവരെ ആശ്രയിച്ച് നില്‍ക്കുക എന്നത് മാത്രമേ നിവൃത്തിയുളളൂ. കിട്ടുന്ന വേഷങ്ങള്‍ പരമാവധി മികച്ചതാക്കാന്‍ ശ്രമിക്കുക എന്നത് തന്നെയാണ് ഏക പോംവഴിയെന്നും സുരഭി പറഞ്ഞു.

  സീരിയല്‍ രംഗത്തുനിന്നു വരുന്നവരെ രണ്ടാം കിടക്കാരായി കാണുന്ന രീതി സിനിമയില്‍ ഉണ്ടെന്നും സുരഭി പറഞ്ഞു. എന്തെങ്കിലും ഇഷ്ടക്കേടിന്‌റെ പേരില്‍ സംഭവിക്കുന്നതല്ലെങ്കിലും പണ്ടുമുതലുളള നടപ്പുരീതി അതാണെന്നും നടി പറഞ്ഞു. സീരിയലില്‍ നിന്ന് വരുന്നവര്‍ക്ക് പൊതുവെ മാര്‍ക്കറ്റില്ലെന്നാണ് സിനിമാക്കാര്‍ക്കിടെയിലെ വിശ്വാസം, അതുകൊണ്ട് ത്‌ന്നെ അങ്ങനെയുളളവര്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ സംവിധായകര്‍ക്ക് മടിയാണ്. എത്ര കഴിവു തെളിയിച്ചവരാണെങ്കിലും ടിവി ആര്‍ട്ടിസ്റ്റ് എന്ന് മുദ്ര കുത്തികഴിഞ്ഞാല്‍ സിനിമയില്‍ അവര്‍ സര്‍വൈവ് ചെയ്യണമെങ്കില്‍ അതികഠിനമായി പ്രയത്‌നിക്കേണ്ടി വരും, അഭിമുഖത്തില്‍ സുരഭി പറഞ്ഞു.

  Read more about: surabhi lakshmi
  English summary
  actress surabhi lakshmi reveals his cinema career after national award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X