കറി കത്തിയുമായി സുരഭി ലക്ഷ്മി; കുറിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കുറി. ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ 'കുറി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കറി കത്തിയുമായി നില്‍ക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററില്‍. കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Surabhi Lakshmi

നിഗൂഢത നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഒളിപ്പിച്ചു വെച്ച കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സുരഭി ലക്ഷ്മിയും പോസ്റ്റര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച്, കെ ആര്‍ പ്രവീണ്‍ സംവിധാനം ചെയ്ത 'കുറി'യുടെ കാരക്ടര്‍ പോസ്റ്റര്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഞാനും എത്തുന്നു. എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.പോസ്റ്റര്‍ വൈറല്‍ ആയിട്ടുണ്ട്. നടിയ്ക്ക് ആശംസയുമായി പ്രേക്ഷകരും എത്തിയിട്ടുണ്ട്.

ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈ

Read more about: surabhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X