'ജയസൂര്യയെ ഒഴിവാക്കി പോയ' നടി സ്വാതി നാരായണന്റെ വിവാഹം കഴിഞ്ഞു! ചിത്രങ്ങള്‍ കാണാം!!!
അധികം സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കലിും നടി സ്വാതി നാരായണനെ മലയാളികള്‍ക്ക് പരിചയമുണ്ട്. സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് സ്വാതി സിനിമയില്‍ ആദ്യമായി അഭിനയിച്ചിരുന്നത്. ആദ്യ സിനിമയില്‍ ജയസൂര്യയെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഷീലയെ അങ്ങനെ ആരും മറക്കില്ല.
സിനിമയില്‍ അഭിനയം തുടങ്ങിയതെ ഉള്ളുവെങ്കിലും സ്വാതി കുടുംബ ജീവിതത്തിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യാഷിന്‍ പണേക്കട് എന്നയാളാണ് സ്വാതിയുടെ വരന്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട് എകുട്‌സ് രഘു ഫേസ്ബുക്ക് പേജ്

സ്വാതി നാരയണന്‍
സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് സ്വാതിയെ മലയാളികള്‍ക്ക് പരിചയം. എന്നാല്‍ മലയാളത്തില്‍ രണ്ട് സിനിമകളില്‍ സ്വാതി നാരയണന്‍ അഭിനയിച്ചിരുന്നു.

വിവാഹിതയായി സ്വാതി
സിനിമയില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നെങ്കിലും സ്വാതി അതിവേഗം തന്നെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യാഷിന്‍ പണേക്കട് എന്നയാളാണ് സ്വാതിയുടെ വരന്‍.

ലളിതമായ കല്യാണം
സ്വാതിയുടെ വലിയ ആഡംബര കല്യാണമായിരുന്നില്ല. എന്നാല്‍ പരാമ്പരാഗതമായ ശൈലിയിലായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള വേഷത്തിലുള്ള സ്വാതിയുടെ വിവാഹ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

ജയസൂര്യയുടെ നായിക
സു സു സുധി വാത്മീകം എന്ന സിനിമയില്‍ ജയസൂര്യയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയിട്ടും വേണ്ടെന്ന് പറയുന്ന ഷീലയുടെ വേഷത്തിലായിരുന്നു സ്വാതി അഭിനയിച്ചിരുന്നത്.

ബാലനടിയായി അഭിനയിച്ചിട്ടുണ്ട്
ആരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും സ്വാതി മലയാളത്തില്‍ ബാലനടിയായി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. കലഭവന്‍ മണി നായകനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ വാസന്തിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് സ്വാതിയായിരുന്നു.

തമിഴി സിനിമയിലും
സു സു സുധി വാത്മീകം എന്ന സിനിമയ്ക്ക് ശേഷം സ്വാതി തമിഴിലും അഭിനയിച്ചിരുന്നു. ഇല്ലൈ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെയായിരുന്നു സ്വാതി അവതരിപ്പിച്ചിരുന്നത്.

ആയുര്‍വേദ ഡോക്ടര്‍
പെരുമ്പാവൂര്‍ സ്വദേശിയായ സ്വാതി ഒരു ആയുര്‍വേദ ഡോക്ടറാണ്. ഡോക്ടര്‍ എന്നതിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു സ്വാതി.

ആശ ശരത്ത് കൊണ്ട് വന്ന നടി
നടി ആശ ശരത്തായിരുന്നു സ്വാതിയെ സിനിമയിലേക്ക് കൊണ്ടു വന്നത്.


Click it and Unblock the Notifications











