ആളുകളോട് വെറുപ്പ് തോന്നി പോയി! സിനിമയില്‍ നിന്ന് ഇറങ്ങി പോകാന്‍ തീരുമാനിച്ചതിന്റെ കാരണം പറഞ്ഞ് നടി സ്വാതി
തമിഴില്‍ സജീവമായി അഭിനയിച്ചിരുന്ന നടി സ്വാതി മലയാള സിനിമാപ്രേമികള്‍ക്കും സുപരിചിതയാണ്. ചെറിയ പ്രായത്തിലേ അഭിനയ രംഗത്തേക്ക് കടന്ന നടി കളേഴ്സ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് ജനപ്രീതി നേടുന്നത്. പിന്നീട് സിനിമയില്‍ നായികയായെങ്കിലും കളേഴ്‌സ് സ്വാതി എന്ന പേരിലാണ് അറിയപ്പെട്ടത്.
കരിയറിന്റെ തുടക്കത്തില്‍ അവതാരകയായിരുന്നെങ്കില്‍ പിന്നീട് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായും ഗായികയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സിനിമയില്‍ ബഹുമുഖ പ്രതിഭ തെളിയിച്ചു. പിന്നീട് നായിക വേഷങ്ങളില്‍ നിറഞ്ഞ് നിന്ന സ്വാതി കുറച്ച് കാലമായി അഭിനയത്തില്‍ സജീവമല്ലാതെ നില്‍ക്കുകയാണ്. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട നടി പിന്നീട് വര്‍ഷങ്ങളുടെ ഇടവേളകള്‍ എടുക്കുകയായിരുന്നു.

അടുത്തിടെ വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് സ്വാതി. റീ എന്‍ട്രിയില്‍, തന്റെ ഇമേജിന് അനുയോജ്യമായ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അങ്ങനെ തിരഞ്ഞെടുക്കുന്ന സിനിമകള്‍ ചെയ്യാനാണ് തീരുമാനം. ചില സോഷ്യല്‍ മീഡിയ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സ്വാതി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങളും ഒരു അഭിമുഖത്തില്‍ നടി പങ്കുവെച്ചു.
നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു കയ്‌പേറിയ അനുഭവത്തെ കുറിച്ചാണ് അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത്. 'താന്‍ ആദ്യമായി അഭിനയിച്ച ഡേഞ്ചര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അല്ലരി നരേഷ് എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞ് തന്നു. 'നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മോശമായി കണ്ടിട്ടുണ്ടോ എന്നായിരുന്നു പുള്ളി ചോദിച്ചത്?', ഇല്ലെന്ന് പറഞ്ഞതിന് ശേഷം ഞാന്‍ ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ആളുകളോട് വെറുപ്പ് തോന്നി. ഈ വ്യവസായം ഇത്ര മോശമായിരുന്നോന്ന് ചിന്തിച്ച് പോയി.
അത് കണ്ടതോട് കൂടി തന്നെ ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ഇതിവിടം കൊണ്ട് തന്നെ നിര്‍ത്താമെന്നും കരുതി. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. പക്ഷേ എന്റെ സുഹൃത്തുക്കള്‍ തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. വലിയ താരങ്ങളേ മാത്രമേ ഇങ്ങനെയൊക്കെ ചെയ്യുകയുള്ളു. നീയും അതുപോലെയാണെന്ന് ഒക്കെ പറഞ്ഞതോടെ താനും മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സ്വാതി പറയുന്നത്.

സ്വാതി റെഡ്ഡി അല്ലരി നരേഷ് എന്നിങ്ങനെയുള്ള താരങ്ങള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡെയിഞ്ചര്‍. 2005 ല്‍ പുറത്തിറങ്ങിയ ഈ തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ കൃഷ്ണ വംശിയാണ്. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലാണ് നടിയ്ക്ക് കൂടുതല്‍ അവസരങ്ങളുണ്ടായത്. ഇത് അഷ്ടാ ചമ്മ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം സ്വാതിക്ക് തമിഴിലും മികച്ച ഓഫറുകള്‍ ലഭിച്ചു.
സുബ്രഹ്മണ്യ പുരം എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷമാണ് സ്വാതിയ്ക്ക് മലയാളത്തിലടക്കം ആരാധകരെ കിട്ടിയത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഇന്ത്യയിലാകെ തരംഗമായി മാറിയിരുന്നു. 2013 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാള സിനിമയിലേക്ക് എത്തുന്നത്. ഫഹദ് ഫാസിലിന്റെ നായിക വേഷം സ്വാതിയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരെ നേടി കൊടുത്തു.
വിവാഹത്തോട് കൂടിയായിരുന്നു സ്വാതി സിനിമയില്‍ നിന്നും ചെറിയൊരു ഗ്യാപ്പ് എടുക്കുന്നത്. മലേഷ്യന്‍ എയര്‍വേയ്‌സിലെ പൈലറ്റായ വികാസിനെയാണ് നടി വിവാഹം കഴിച്ചത്. ഇരുവരും നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ആഗസ്റ്റ് 30 നാണ് വിവാഹിതരാവുന്നത്. ഹൈദരാബാദില്‍ വച്ച് നടത്തിയ വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ പോവുകയായിരുന്നു. ഇടയ്ക്ക് ഇരുവരും വിവാഹമോചിതരായെന്ന തരത്തിലും കഥകള്‍ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











