ശ്വേതാ ബസു വീണ്ടും സിനിമയിലേക്ക്

By Gokul

ഹൈദരാബാദ്: വേശ്യാവൃത്തിക്കിടെ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടി ശ്വേതാ ബസു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ശ്വേതാബസു അറസ്്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ശ്വേതയ്ക്ക് സിനിമയില്‍ അവസരം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ ഹന്‍സല്‍ മേഹ്ത്തയുടെ ഡോക്യുമെന്ററിയിലൂടെയാണ് ശ്വേതയുടെ മടങ്ങിവരവ്.

ശ്വേതയ്ക്ക് ഏറെ പ്രിയപ്പെട്ട വിഷയമായ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് മെഹ്ത്ത സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് ശ്വേതയുമായി ആദ്യം ഫോണില്‍ സംസാരിച്ചെന്നും പിന്നീട് നേരില്‍കണ്ട് ഉറപ്പിച്ചെന്നും മെഹ്ത്ത പറഞ്ഞു. കഴിവുള്ള ഒരു അഭിനേത്രിയെ സിനിമയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

swetha-basu

തന്നോട് സഹതാപം തോന്നി ആരും സിനിമയില്‍ അവസരം തരേണ്ടെന്ന് ശ്വേത നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കഴിവില്‍ വിശ്വാസം ഉള്ളവര്‍ സിനിമയില്‍ അവസരം തന്നാല്‍മതിയെന്നാണ് ശ്വേതയുടെ നിലപാട്. എന്നാല്‍, ശ്വേതയോടുള്ളത് ഒരുവിധത്തിലുള്ള സഹതാപവുമല്ലെന്നും ശ്വേതയുടെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും മെഹ്ത്ത വ്യക്തമാക്കി.

2002ല്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ നടി പിന്നീട് സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ശ്വത വേശ്യാവൃത്തിക്ക് അറസ്റ്റിലായപ്പോള്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ശ്വേതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്വേതയ്ക്ക് സിനിമയില്‍ അവസരം നല്‍കാന്‍ അവരാരും പിന്നീട് ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X