»   » ഞാന്‍ നല്ലതെന്ന് കരുതി ചെയ്യുന്നതെല്ലാം വിവാദമാകും; ശ്വേതാ മേനോന്‍

ഞാന്‍ നല്ലതെന്ന് കരുതി ചെയ്യുന്നതെല്ലാം വിവാദമാകും; ശ്വേതാ മേനോന്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ബോള്‍ഡ് നടിയാണ് ശ്വേത മേനോന്‍. ഒരു മികച്ച നടിയായി ഉയര്‍ന്ന് വന്ന കാലം മുതല്‍ വിവാദങ്ങളും ശ്വേത മേനോന്‍ എന്ന നടിയെ പിന്തുടരാന്‍ തുടങ്ങി. പക്ഷേ വിവാദങ്ങളെയൊന്നും താരത്തിന് വലിയ പേടിയില്ല. കഥാപാത്രം പറയുന്നതെന്താണോ അത് ശ്വേത ചെയ്യും. ശ്വേതയുടെ ഇത്തരത്തിലുള്ള പിടിവാശികള്‍ തന്നെയാണ് ശ്വേത എന്ന ടാലന്റഡ് നടിയെ വളര്‍ത്തിടുയെത്തതിന്റെ പിന്നിലും.

അടുത്തിടെ ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പ്രസവം ലൈവായി ചിത്രീകരിച്ചത്. എന്നാല്‍ ചിത്രം പുറത്ത് വന്നതോട് കൂടി ആ വിമര്‍ശനങ്ങള്‍ കെട്ടടങ്ങുകെയും ചെയ്തു. ഇപ്പോള്‍ അതിനെല്ലാത്തിനും ഉപരിയായി ശ്വേതയുടെ ഏറ്റവും വലിയ ഭാഗ്യം തന്റെ മകള്‍ സബൈന തന്നെയാണ്.

swetha-menon

താന്‍ നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങളെല്ലാം വിവാദമാകുകയാണ്. തന്റെ മകള്‍ക്കൊപ്പം നിന്ന് അവാര്‍ഡ് വാങ്ങാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതും വിവാദമായി. എല്ലാം വിവാദങ്ങളും മറ്റുള്ളവര്‍ ഉണ്ടാക്കുകയാണ്. എന്റെ പ്രശസ്തിയ്ക്ക് വേണ്ടി താന്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിയ്ക്കുകയായണെന്ന് വരെ പറഞ്ഞ് പ്രചരിച്ചിരുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം പറയുന്നത്.

എന്റെ മകള്‍ക്കും കുടുംബത്തിനും മോശമാകുന്ന തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിയ്‌ക്കേണ്ട ആവശ്യം എനിയ്ക്കില്ല. എന്നെ കുറിച്ച് വിവാദങ്ങളുണ്ടാക്കുന്നത് മറ്റുള്ളവരാണല്ലോ. ഞാന്‍ എന്റെ കുട്ടി, ഞങ്ങള്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന് വിചാരിച്ചാല്‍ പോരെയെന്നും ശ്വേത ചോദിക്കുന്നു.

English summary
Actress Swetha Menon about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam