For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ അന്നത്തെ നായിക ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ്!തന്റെ സിനിമകളെ കുറിച്ച് തബു പറയുന്നു

  |

  ബോളിവുഡിലെ പ്രമുഖ നടിയായ തബു മലയാളികള്‍ക്കും സുപരിചിതയാണ്. ഹിന്ദിയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന തബു മലയാളമടക്കമുള്ള തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1980 മുതല്‍ ഇന്നും സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന തബു വിവാഹം കഴിച്ചിട്ടില്ല. തബുവിന്റെ വിവാഹക്കാര്യമാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്.

  ലാലേട്ടന്റെ നായിക തബു വിവാഹം കഴിക്കാത്തതിന്റെ കാരണം? അക്കാര്യത്തില്‍ പശ്ചാതാപമില്ലെന്ന് നടി പറയുന്നു

  വിഘ്നേഷിനു പോലും നയൻസിനോട് ഇത്രയും ആരാധന കാണില്ല!! നയൻതാരയെ ഞെട്ടിച്ച ആരാധകൻ, കാണൂ

  രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ തബു പ്രിയദര്‍ശന്റെ സിനിമയിലൂടെയായിരുന്നു മലയാളത്തില്‍ അഭിനയിച്ചത്. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും അന്നും ഇന്നും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് തബു. താന്‍ സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

   സൂപ്പര്‍ നായികയായ തബു

  സൂപ്പര്‍ നായികയായ തബു

  ഹൈദരാബാദിലായിരുന്നു തബുവിന്റെ ജനനം. പ്രമുഖ നടിയായ ശബാന ആസ്മിയുടെ സഹോദരിയുടെ മകളായ തബു 15 വയസുള്ളപ്പോഴാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങളായിരുന്നെങ്കിലും തെലുങ്കില്‍ കൂലി നം:1 എന്ന ചിത്രത്തിലൂടെയാണ് തബു ആദ്യമായി നായികയാവുന്നത്. ഹിന്ദി സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങി ഇന്ത്യയിലെ നിരവധി ഭാഷാചിത്രങ്ങളില്‍ തബു അഭിനയിച്ചിരുന്നു.

  രണ്ട് മികച്ച നടിയായി

  രണ്ട് മികച്ച നടിയായി

  രണ്ട് തവണയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം തബുവിനെ തേടി എത്തുന്നത്. ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയ അഭിനേത്രിയാണ്. 2011 ല്‍ പത്മശ്രീ നല്‍കിയും രാജ്യം തബുവിനെ ആദരിച്ചിരുന്നു. ഒരുപാട് സിനിമകളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട തബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിരുന്നു. മീര നായര്‍ സംവിധാനം ചെയ്ത ചിത്രം ഹിറ്റായിരുന്നു. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന തബു ഈ വര്‍ഷം മിസിംഗ്, സഞ്ജു, അന്ധാധുന്‍ എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.

  തബു മലയാളത്തിലേക്ക്

  തബു മലയാളത്തിലേക്ക്

  പ്രിയദര്‍ശനായിരുന്നു തബുവിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. 1996 ല്‍ റിലീസിനെത്തിയ കാലാപാനി എന്ന സിനിമയിലൂടെയായിരുന്നു തബു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് സിനിമയായിരുന്നു കാലാപാനി. മോഹന്‍ലാലിന്റെ നായികയായി പാര്‍വ്വതി എന്ന വേഷത്തിലെത്തിയ തബുവിനെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. പിന്നീടിങ്ങോട്ട് നിരവധി പ്രിയദര്‍ശന്‍ സിനിമകളില്‍ തബു അഭിനയിച്ചിരുന്നു.

  സിനിമാ ജീവിതത്തെ കുറിച്ച്..

  സിനിമാ ജീവിതത്തെ കുറിച്ച്..

  തബു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അവസാനമായി തിയറ്ററുകളിലേക്ക് എത്തിയ അന്ധാധുന്‍ എന്ന സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു നടത്തിയത്. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് സിനിമയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് നടി തുറന്ന് പറയുന്നത്. ആദ്യ കാലങ്ങളില്‍ സിനിമ എന്ന മാധ്യമത്തോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നും സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയത് മൂന്ന് സംവിധായകര്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണെന്നാണ് തബു പറയുന്നത്.

   ആരാണ് ആ മൂന്ന് സംവിധായകര്‍?

  ആരാണ് ആ മൂന്ന് സംവിധായകര്‍?

  ഗുല്‍സാര്‍ സാബ്, പ്രിയന്‍, മണിരത്‌നം എന്നിവരെ കുറിച്ചാണ് തബു പറയുന്നത്. ഇവര്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയത്. പ്രത്യേകിച്ചും അത് സംഭവിച്ചത് മാച്ചീസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണെന്നും നടി പറയുന്നു. അഭിനയം വളരെ എളുപ്പമാണെന്ന തോന്നല്‍ സമ്മാനിച്ചത് എനിക്ക് പിതൃതുല്യനായ ഗുല്‍സാര്‍ സാബ് ആയിരുന്നു. ആ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴാണ് ഞാനൊന്നും ചെയ്തില്ലല്ലോ, എന്നിട്ടും ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന അനുഭവം വന്നത്. പെര്‍ഫോമിംഗ് ആര്‍ട്ട് എന്നത് നമ്മള് തന്നെ സ്വയം കണ്ടെത്തുന്ന ഒരു ടൂളാണെന്ന് ഞാന്‍ കരുതുന്നതായും തബു പറയുന്നു.

  English summary
  Actress Tabu talks about her cinema life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X