പ്രണയം അത്ര മോശമൊന്നുമല്ല! ബോളിവുഡിന്റെ സൂപ്പര്‍ നായിക തബു തന്റെ സ്വപ്നത്തെ കുറിച്ച് പറയുന്നു!!

പ്രിയദര്‍ശന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടിയായിരുന്നു തബു. ഹിന്ദി സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന തബു 1996 ല്‍ റിലീസിനെത്തിയ കാലാപാനി എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി പാര്‍വ്വതി എന്ന കഥപാത്രത്തെയായിരുന്നു തബു അവതരിപ്പിച്ചത്. ഇരുവരുടെയും പ്രണയമായിരുന്നു സിനിമയിലെ പ്രധാന ആകര്‍ഷണം.

മൂന്ന് പതിറ്റാണ്ടുകളായി ഇപ്പോഴും ഒരു മാറ്റവുമില്ലാതെ ബോളിവുഡിന്റെ തിളക്കത്തില്‍ നിന്നും തബു മാറിയിട്ടില്ല. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ തബു വ്യത്യസത് കാണിച്ചു. അടുത്തിടെ തബു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ സിനിമകളെല്ലാം തന്നെ ബോള്‍ഡ് ആയ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ തന്റെ ആഗ്രഹം അതല്ലെന്ന് നടി പറഞ്ഞിരിക്കുകയാണ്.

tabu

താന്‍ സ്വപ്‌നം കാണുന്നത് റൊമാന്റിക് റോളിന് വേണ്ടിയാണ്. റൊമാന്‍സ് അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകര്‍ക്ക് എക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താല്‍പര്യമുണ്ടാകും. ആളുകള്‍ക്ക് എപ്പോഴും സ്‌നേഹം വേണമെന്നുള്ളതാണ് അതിന് കാരണം. അത് കൊണ്ട് തന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അല്‍പ്പം വ്യത്യസ്തമായിരിക്കണം ആ വേഷം. കണ്ട് മടുത്ത റൊമാന്‍സില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ഒരു വേഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇനിയും അത്തരമൊരു വേഷം കിട്ടിിയാല്‍ സ്വീകരിക്കുമെന്നും നടി പറയുന്നു.

ഗുല്‍സാര്‍ സാബ്, പ്രിയന്‍, മണിരത്നം എന്നിവര്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് താന്‍ സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയതെന്നും നടി പറയുന്നു. അന്ധാധുന്‍ എന്ന സിനിമയാണ് തബു നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് നടി ഇതൊക്കെ തുറന്ന് പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X