തമന്ന തടി കുറച്ചു!
തെന്നിന്ത്യയിലെ ഏറ്റവും മെലിഞ്ഞ നടിമാരെ എടുത്തു നോക്കിയാല്‍ അതില്‍ പത്തിലൊരാളായിരിക്കും തമന്ന. ആ തമന്ന പിന്നെയും തടികുറച്ചാല്‍ എന്തായിരിക്കും അവസ്ഥ. ചിന്തിക്കാനൊന്നുമില്ല, തമന്ന തടികുറച്ചു. അതും ആറ് കിലോ ശരീര ഭാരം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
രാജമൗലി സംവിധാനം ചെയ്യുന്ന 'ബാഹുബലി' എന്ന സിനിമയ്ക്ക് വേണ്ടിയാണ് തമന്ന ഇപ്പോള്‍ തടി കുറച്ചിരിക്കുന്നത്. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നത്രെ ഈ കഠിന പ്രയത്‌നം. ഇതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും കടുത്ത വ്യായാമങ്ങള്‍ അഭ്യസിക്കുകയും ചെയ്തത്രെ.

പൗരാണിക കഥയെ ആസ്പദമാക്കിയാണ് രാജമൗലി ബാഹുബലി എന്ന ചിത്രമൊരുക്കുന്നത്. 200 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സിനിമയില്‍ ഫിലിംസിറ്റിയില്‍ ഒരുക്കിയ പൗരാണിക പശ്ചാത്തലത്തിലുള്ള സെറ്റാണ് പ്രധാന ആകര്‍ഷണം.
ചിത്രത്തില്‍ അവന്തിക എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിക്കുന്നത്. തടികുറയ്ക്കുക മാത്രമല്ല, സിനിമയ്ക്കു വേണ്ടി അമ്പും വില്ലും അഭ്യസിക്കുകയും കുതിര സവാരി പരിശീലിക്കുകയും ചെയ്തത്രെ താരം. കൂടാതെ ബുദ്ധിമുട്ടേറിയ ചില സ്റ്റണ്ട് രംഗങ്ങളും തമന്ന ചെയ്യുന്നുണ്ട്.
കന്നട സൂപ്പര്‍താരം സുധീപും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി എന്നിവരാണ് മറ്റുതാരങ്ങള്‍. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications