ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തമന്നാ ഭാട്ടിയ! വീഡിയോ വൈറല്‍! കാണൂ

By Midhun

Recommended Video

ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തമന്നാ | Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരിലൊരാളാണ് തമന്ന ഭാട്ടിയ. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്താണ് തമന്ന സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരുന്നത്. ഹിന്ദി ചിത്രമായ ചാന്ദ് സേ റോഷന്‍ ചെഹ്രാ എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗമായിരുന്നു തമന്നയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ബാഹുബലിയില്‍ പ്രഭാസിന്റെ നായികയായി മികച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ബാഹുബലിക്ക് ശേഷം താരമൂല്യം ഏറെ ഉയര്‍ന്ന തമന്നയ്ക്ക് കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ തമന്ന നടത്തിയൊരു ഗ്ലാമര്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ആരാധകരുടെ ഇഷ്ട താരം

ആരാധകരുടെ ഇഷ്ട താരം

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ നായികമാരിലൊരാളായ തമന്ന ആരാധകരുടെ ഇഷ്ട താരം കൂടിയാണ്. കരിയറിന്റെ തുടക്കകാലത്ത് അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ മാത്രം ചെയ്ത നടി പിന്നീടാണ് ഗ്ലാമര്‍ വേഷങ്ങളും ചെയ്തു തുടങ്ങിയത്. മോഡേണ്‍ വേഷങ്ങളായിരുന്നു നടി തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. ഹാപ്പി ഡേയ്‌സ്, കല്ലൂരി തുടങ്ങിയ സിനിമകള്‍ തമന്നയുടെതായി ആദ്യ കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഹാപ്പി ഡെയ്‌സ് തിയ്യേറ്റുകളില്‍ വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമായിരുന്നു. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു

ഗ്ലാമര്‍ വേഷങ്ങള്‍

ഗ്ലാമര്‍ വേഷങ്ങള്‍

ഗ്ലാമര്‍ വേഷങ്ങളായിരുന്നു നടി തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. സാധാരണ ചിത്രങ്ങളില്‍ നിന്നും സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയപ്പോഴാണ് നടി ഗ്ലാമര്‍ റോളുകള്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങിയത്. തമന്നയുടെ ഐറ്റം ഡാന്‍സുകള്‍ക്കും മറ്റും മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തിളങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു തമന്ന തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്.

ബാഹുബലി

ബാഹുബലി

എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിലെ വേഷം തമന്നയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ അവന്തിക എന്നൊരു പോരാളിയുടെ വേഷത്തിലായിരുന്ന തമന്ന എത്തിയിരുന്നത്. തമന്ന മുന്‍പ് ചെയ്ത മോഡേണ്‍ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥമായ വേഷമായിരുന്നു ബാഹുബലിയില്‍ ഉണ്ടായിരുന്നത്.

തമിഴില്‍ ശ്രദ്ധേയ ചിത്രങ്ങള്‍

തമിഴില്‍ ശ്രദ്ധേയ ചിത്രങ്ങള്‍

കേഡി എന്ന ചിത്രത്തിലൂടെയായിരുന്നു തമന്ന തമിഴിലെത്തിയിരുന്നത്. ധനുഷിന്റെ നായികയായി എത്തിയ പഠിക്കാത്തവന്‍ എന്ന സിനിമ തമന്നയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. സുരാജ് സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ധനുഷും തമന്നയും ആദ്യമായി ഒന്നിച്ചപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ ചിത്രത്തിന് നല്‍കിയിരുന്നത്.

അയന്‍ എന്ന ചിത്രം

അയന്‍ എന്ന ചിത്രം

തമിഴില്‍ സൂര്യയുടെ നായികയായി തമന്ന അഭിനയിച്ച ചിത്രമായിരുന്നു അയന്‍. ചായാഗ്രാഹകനായ കെവി ആനന്ദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. സൂര്യയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുനന്നു 2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. ഹാരിസ് ജയരാജ് ഈണം നല്‍കിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു

തെലുങ്കിലും ഹിറ്റ് ചിത്രങ്ങള്‍

തെലുങ്കിലും ഹിറ്റ് ചിത്രങ്ങള്‍

തമിഴിനു പുറമെ തെലുങ്കിലും തമന്നയുടെതായി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. അധിക ചിത്രങ്ങളിലും സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടായിരുന്നു നടി എത്തിയിരുന്നത്. തെലുങ്കില്‍ അല്ലു അര്‍ജുന്‍, രാംചരണ്‍,നാഗചൈതന്യ, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം നടി അഭിയിച്ചിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലാണ് തമന്ന സൂപ്പര്‍ താര ചിത്രങ്ങളില്‍ കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. അല്ലു അര്‍ജുനൊപ്പമുളള ബദരീനാഥ് എന്ന ചിത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.

പ്രഭുദേവയ്‌ക്കൊപ്പം അഭിനയിച്ച ചിത്രം

പ്രഭുദേവയ്‌ക്കൊപ്പമുളള അഭിനയിച്ച ചിത്രം

ഏ.എല്‍ വിജയുടെ സംവിധാനത്തില്‍ പ്രഭുദേവയുടെ നായികയായി തമന്ന എത്തിയ ചിത്രമായിരുന്നു ദേവി. ചിത്രത്തില്‍ രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലായിരുന്നു നടി അഭിനയിച്ചിരുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായി പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. തമിഴിലും തെലുങ്കിലുമായി ഒരേസമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ദേവി. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ സോനു സൂദും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

കൈനിറയെ ചിത്രങ്ങളാണ് തമന്നയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തമിഴ്,തെലുങ്ക് ഭാഷകള്‍ക്കൊപ്പം ബോളിവുഡിലും തിരക്കുളള നായികയാണ് തമന്ന. തെലുങ്കില്‍ ചിരഞ്ജിവിയുടെ സൈറാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂം താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചന്‍, നയന്‍ താര,വിജയ് സേതുപതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഉദയാനിധി സ്റ്റാലിന്റെ നായികയായി കണ്ണൈ കലൈമാനേ എന്നൊരു ചിത്രവും നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ്.

ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ഗ്ലാമര്‍ ഫോട്ടോഷൂട്ട്

തമന്നയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നനാനിയാണ് ഫോട്ടോ ഷൂട്ട് സംവിധാനം ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ സ്‌റ്റൈലിഷ് വേഷങ്ങളിലാണ് തമന്ന പ്രത്യക്ഷപ്പെടുന്നത്. ദ പീക്കോക്ക് മാഗസിനു വേണ്ടിയാണ് തമന്ന ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ വ്യത്യസ്ഥ മേക്ക് ഓവറുകളിലൂം താരം എത്തുന്നുണ്ട്

വീഡിയോ വൈറല്‍

ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X