കപ്പേളയിലെ റോയിയുടെ സ്വന്തം ആനി! വെെറലായി തന്‍വി റാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
സൗബിന്‍ ഷാഹിറിന്റെ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് തന്‍വി റാം. ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അമ്പിളിക്ക് പിന്നാലെ അടുത്തിടെ പുറത്തിറങ്ങിയ കപ്പേളയിലും ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായിട്ടാണ് തന്‍വി റാം അഭിനയിച്ചിരുന്നത്.

ലോക് ഡൗണിനെ തുടര്‍ന്ന് തിയ്യേറ്ററുകള്‍ക്ക് പൂട്ടുവീണതോടെ സിനിമ പിന്‍വലിക്കപ്പെട്ടിരുന്നു. അടുത്തിടെയാണ് കപ്പേള വീണ്ടും ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തത്. സിനിമ ഇന്റര്‍നെറ്റില്‍ കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച പ്രതികരണാണ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്.
സംവിധായകനെയും കപ്പേളയിലെ താരങ്ങളെയുമെല്ലാം പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. സിനിമ കണ്ട ഭൂരിഭാഗം പേരും പോസിറ്റീവായ പ്രതികരണമാണ് നല്‍കുന്നത്. അതേസമയം കപ്പേളയ്ക്ക് നല്‍കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ് തന്‍വി റാം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ എത്തിയിരുന്നു. എല്ലായിടത്തുനിന്നും നല്ല പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വലിയ ചിത്രത്തിന്റെ ചെറിയ ഭാഗമാകാനായതിലും സംവിധായകന്റെ ആദ്യ സംരംഭത്തില്‍ ക്ഷണിക്കപ്പെട്ടതിലും സന്തോഷമുണ്ടെന്നും തന്‍വി റാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Recommended Video
അഭിനേതാവായി കഴിവ് തെളിയിച്ച മുസ്ഫ ഇക്ക മനോഹരമായി ആവിഷ്‌കരിച്ച ആദ്യ സംവിധാന സംരംഭ ചിത്രത്തില്‍ അവസരം നല്‍കിയതിന് അദ്ദേഹത്തിനാണ് ക്രെഡിറ്റെന്നും ചിത്രം ഇത്രയും വിജയമാക്കി മാറ്റിയ ക്രൂവിലെ ഓരോരുത്തര്‍ക്കും ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും തന്‍വി കുറിച്ചു. പിന്നെ തീര്‍ച്ചയായും എന്റെ സഹതാരം ശ്രീനാഥ് ഭാസിക്കും.
എന്നെ കംഫര്‍ട്ടബിളാക്കി നിര്‍ത്തി, വേണ്ട നിര്‍ദ്ദേശങ്ങള്‍ വല്‍കി ഈ യാത്രയിലൊരു വഴികാട്ടിയായതിന് ശ്രീനാഥ് ഭാസിക്കും നന്ദിയെന്നും തന്‍വി റാം ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. നന്ദി കുറിപ്പിനൊപ്പം ശ്രീനാഥ് ഭാസിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുളള ചിത്രങ്ങളും തന്‍വി റാം പങ്കുവെച്ചിരുന്നു. തന്‍വി റാമിനും ശ്രീനാഥ് ഭാസിക്കും പുറമെ അന്ന ബെന്‍, റോഷന്‍ മാത്യൂ തുടങ്ങിയവരും കപ്പേളയില്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications