എന്റെ എല്ലാ ദിവസവും പട്ടികള്‍ക്ക് വേണ്ടി: തൃഷ
മദേര്‍സ് ഡേ, ഫാദേര്‍സ് ഡേ, ലവേഴ്‌സ് ഡേ അങ്ങനെ വര്‍ഷത്തിന്റെ പകുതിയും ഇത്തരം ആഘോഷങ്ങള്‍ക്ക് വേണ്ടി പോകും. അതില്‍ ചിലപ്പോള്‍ ചിലരൊക്കെ പറയുന്നത് കേള്‍ക്കാം 'ഏതൊരു പട്ടിക്കും ഉണ്ടാകും ഒരു ദിവസം' എന്ന്
എന്ത് ഉദ്ദേശിച്ചാണ് കവികള്‍ ഈ വരികള്‍ പാടിയതെന്നറിയില്ല. പക്ഷെ ഇപ്പോള്‍ അങ്ങനെ ഒരു ദിവസവും ഉണ്ട്. പട്ടികള്‍ക്ക് വേണ്ടി ഒരു ദിവസം. ആഗസ്റ്റ് 26 ആണ് ദേശീയ പട്ടി ദിനിമായി ആഘോഷിക്കപ്പെടുന്നത്.

വിവാഹ വാര്‍ഷികം പോലും മറന്നു പോകുന്ന ഈ കാലത്ത് ആരാണ് പട്ടിയുടെ ഒരു ദിവസം ഓര്‍ത്ത് വച്ച് ആഘോഷിക്കുന്നത്. അല്ലെങ്കില്‍ പട്ടിക്കെവിടെയാണ് ഇന്നെന്റെ ദിനമാണെന്ന് അറിയാന്‍ പോകുന്നത്. ഇതൊക്കെ വെറും അലങ്കാരങ്ങള്‍ മാത്രമാണെന്ന് പറയുന്നവര്‍ തെന്നിന്ത്യന്‍ താരം തൃഷയെ ഒന്ന് ശ്രദ്ധിക്കുക.
തൃഷയുടെ പട്ടി സ്‌നേഹം എല്ലാവര്‍ക്കും അറിയാവലുന്നതാണ്. നടിയുടെ ഇഷ്ടമൃഗവും പട്ടി തന്നെ. പട്ടികളുടെ ഒരു കലക്ഷന്‍ തന്നെ തൃഷയ്ക്കുണ്ട്. ലോക പട്ടി ദിനമായ ഇന്നലെ(ആഗസ്റ്റ് 26) തൃഷ തന്റെ പട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഒത്തിരി ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റി. എന്റെ എല്ലാ ദിവസവും പട്ടികള്‍ക്ക് വേണ്ടിയാണെന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍.


Click it and Unblock the Notifications











