മലയാളത്തിലെ ആദ്യ പുരസ്‌കാരം ഏറെ ആരാധിക്കുന്നവര്‍ക്കൊപ്പം! സന്തോഷം പങ്കുവെച്ച് നടി തൃഷ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത താരറാണിയായി മാറിയ നടിയാണ് തൃഷാ കൃഷ്ണന്‍. സൂര്യയുടെ നായികയായി മൗനം പേസിയതെ എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷ സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയിരുന്നത്.
നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ തൃഷയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. പാതിമലയാളിയായ തൃഷയ്ക്ക് മലയാള സിനിമകളോട് വലിയ ഇഷ്ടമാണുളളത്. ഇന്ന് മലയാളി താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തൃഷയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ആദ്യ പുരസ്‌കാരം ഏറെ ആരാധിക്കുന്നവര്‍ക്കൊപ്പം എന്നു കുറിച്ചാണ് തൃഷ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരം
അന്യഭാഷാ നടിയാണെങ്കില്‍ പോലും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് തൃഷാ കൃഷ്ണന്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള തൃഷയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു മലയാളി പ്രേക്ഷകര്‍ നല്‍കിയിരുന്നത്. വിജയ്, അജിത്ത്,സൂര്യ,വിക്രം തുടങ്ങി തമിഴിലെ ഒട്ടുമിക്ക നടന്‍മാര്‍ക്കൊപ്പവും തൃഷ അഭിനയിച്ചിരുന്നു. വിജയ്‌ക്കൊപ്പമുളള തിരുപ്പാച്ചി,ഗില്ലി തുടങ്ങിയ സിനിമകളെല്ലാം തന്നെ തമിഴ്‌നാട്ടില്‍ മെഗാഹിറ്റായി മാറിയ സിനിമകളായിരുന്നു. തമിഴിനു പുറമെ തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ നായികയായി തൃഷ അഭിനയിച്ചിരുന്നു. ഗൗതം മേനോന്റെ വിണ്ണെത്താണ്ടി വരുവായ എന്ന സിനിമ തൃഷയുടെ കരിയറില്‍ വഴിത്തിരിവായി മാറിയൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ പാതി മലയാളിയായ ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്.

ഹേയ് ജൂഡ് എന്ന സിനിമ
മലയാളത്തില്‍ എന്തായാലും ഒരു സിനിമ ചെയ്യണമെന്ന് തൃഷ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. നല്ലൊരു തിരക്കഥ ഒത്തുവന്നാല്‍ മലയാളത്തില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു തൃഷ പറഞ്ഞിരുന്നത്. ഒടുവില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡിലൂടെയാണ്
തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഹേയ് ജൂഡില്‍ ക്രിസ്റ്റല്‍ എന്നൊരു കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് ലഭിച്ചിരുന്നത്.

നിവിന്‍ പോളിക്കൊപ്പം ആദ്യമായി
ഹേയ് ജൂഡില്‍ നിവിന്‍ പോളിക്കൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചിരുന്നത്. നിവിനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ തൃഷ നടത്തിയിരുന്നത്. മുകേഷ്,സിദ്ദിഖ്,പ്രതാപ് പോത്തന്‍,നീനാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച സ്വകാര്യതായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്

മലയാളത്തില്‍ നിന്ന് ആദ്യ പുരസ്‌കാരം
ഹേയ് ജൂഡിലെ പ്രകടനത്തിന് മലയാളത്തില്‍ നിന്ന് അദ്യമായി നടിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഇത്തവണ ന്യൂയോര്‍ക്കില്‍ നടന്ന നാഫ അവാര്‍ഡ്‌സിലാണ് തൃഷയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് ലഭിച്ചിരിക്കുന്നത്. തൃഷ തന്നെയായിരുന്നു ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്. സിനിമയിലെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ സമയത്തായിരുന്നു തൃഷ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

തൃഷയുടെ സെല്‍ഫി
നാഫ പുരസ്‌കാര ചടങ്ങില്‍ മലയാളി താരങ്ങള്‍ക്കൊപ്പമുളള തൃഷയുടെ സെല്‍ഫി ശ്രദ്ധേയമായിരിക്കുകയാണ്. നടി തന്നെയായിരുന്നു തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിരുന്നത്. താന്‍ എറ്റവും ആരാധിക്കുന്നവരുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം സ്വീകരിക്കാനായതില്‍ ഏറെ സന്തോഷിക്കുന്നുവെന്നാണ് ഫോട്ടോ പങ്കുവെച്ച ശേഷം തൃഷ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍,മഞ്ജു വാര്യര്‍,ടൊവിനോ തോമസ്,പാര്‍വതി,വിജയ് യേശുദാസ്,മന്യ തുടങ്ങിയവരാണ് സെല്‍ഫിയില്‍ തൃഷയ്‌ക്കൊപ്പം ഉളളത്.
തൃഷയുടെ ട്വീറ്റ് കാണൂ
തൃഷയുടെ ട്വീറ്റ് കാണൂ


Click it and Unblock the Notifications











