കരിയറില്‍ ബ്രേക്ക് നല്‍കിയത് അഞ്ചാം പാതിര, കഥാപാത്രമാവാന്‍ നടത്തിയ തയ്യാറെടുപ്പ് പറഞ്ഞ് ഉണ്ണിമായ പ്രസാദ്‌

By Midhun Raj

മഹേഷിന്‌റെ പ്രതികാരം, അഞ്ചാം പാതിര പോലുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് ഉണ്ണിമായ പ്രസാദ്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‌റെ ഭാര്യയായ നടി ക്യാരക്ടര്‍ റോളുകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ജോജിയിലെ റോളും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം കരിയറില്‍ ഒരു ബ്രേക്ക് ആയത് അഞ്ചാം പാതിരയെന്ന ചിത്രമാണെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിമായ പറഞ്ഞിരുന്നു.

unnimaya-prasad

അഞ്ചാം പാതിരയില്‍ ഡിസിപി കാതറിന്‍ മരിയ ഐപിഎസ് എന്ന ബോള്‍ഡായ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് ആയത് അഞ്ചാം പാതിര തന്നെയാണ് എന്ന് ഉണ്ണിമായ പറയുന്നു. നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനാണ് റോള്‍ പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‌റെ അടുത്തുനിന്ന് കഥ കേട്ടപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ക്യാമറ ഷൈജു ഖാലിദ് ആയതുകൊണ്ട് ടെന്‍ഷനില്ലായിരുന്നു എന്നും ഉണ്ണിമായ പറഞ്ഞു.

അദ്ദേഹത്തിന്‌റെ മുഖം നോക്കിയാല്‍ ഒരു ഷോട്ട് ഒകെയാണോ അല്ലയോ എന്നറിയാനാകും. അദ്ദേഹത്തിന്‌റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നും നടി പറയുന്നു. ഷൈജു ഖാലിദിനൊപ്പം കുറെ സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. അതുപോലെ ചാക്കോച്ചന്‍ ജെം ആണ്. ചാക്കോച്ചന്‍ ഉണ്ടെങ്കില്‍ നമ്മള്‍ എപ്പോഴും കംഫര്‍ട്ടബിളാണ്. സെറ്റിന്‌റെ വൈബ് തന്നെ മാറും.

ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി അനന്യ പാണ്ഡെ, ഫോട്ടോസ് കാണാം

Recommended Video

ലാജോ ജോസിന്റെ നോവല്‍ കോപ്പിയടിച്ചെന്ന് ആരോപണം | FilmiBeat Malayalam

പോലീസ് കഥാപാത്രമായതിനാല്‍ അഞ്ചാംപാതിരയിലെ കാതറിനാകാന്‍ ഫിസിക്കല്‍ ട്രെയിനിങ് ചെയ്തിരുന്നുവെന്നും അഭിമുഖത്തില്‍ ഉണ്ണിമായ പ്രസാദ് പറഞ്ഞു. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ്. സിനിമ കുഞ്ചാക്കോ ബോബന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ഡോ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിന്‌റെ റോളിലാണ് ചാക്കോച്ചന്‍ അഞ്ചാം പാതിരയില്‍ എത്തിയത്.

More from Filmibeat

Read more about: kunchacko boban unnimaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X