»   » ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വേദനയെ കുറിച്ച് നടി ഉര്‍വശി

ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വേദനയെ കുറിച്ച് നടി ഉര്‍വശി

By: Sanviya
Subscribe to Filmibeat Malayalam

1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഉര്‍വശി. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശിയായിരുന്നു.

മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത നടി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. പിന്നീട് ചെയ്തതൊക്കെയും അമ്മ വേഷങ്ങളായിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

Read Also: മോഹന്‍ലാലും ഉര്‍വശിയും മുതല്‍ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍!

അടുത്തിടെ ഉര്‍വശി ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വേദനയെ കുറിച്ച് പറയുകയുണ്ടായി. മനോജ് കെ ജയനുമായുള്ള വിവാഹമോചനമോ സിനിമയില്‍ നിന്നുണ്ടായ അനുഭവമോ ഒന്നുമായിരുന്നില്ല അതെന്ന് ഉര്‍വശി.

അനിയന്റെ മരണം

17ാം വയസിലാണ് അനിയന്റെ മരണം. മറ്റെന്തിനാക്കാളും തന്നെ തളര്‍ത്തിയ സംഭവമായിരുന്നു അതെന്ന് ഉര്‍വശി പറയുന്നു. വീട്ടിലെ ഇളയകുട്ടി ആയതുക്കൊണ്ട് തന്നെ അവന്‍ മകനെ പോലെ ആയിരുന്നുവെന്നും അവന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും ഉര്‍വശി പറഞ്ഞു.

അവന്റെ സുഹൃത്തുക്കളും

എന്തെങ്കിലും കാര്യമായി പ്രശ്‌നം ഉണ്ടാകും. അവന്റെ കൂട്ടത്തിലുണ്ടായിരുന്ന പിള്ളേരും ആത്മഹത്യ ചെയ്തിരുന്നു. എന്തായിരുന്നുവെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് അത് പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.

തൊണ്ണൂറുകളിലെ തിളക്കം

80കളിലും 90കളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ഉര്‍വശി. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ നടി അഭിനയരംഗത്ത് എത്തി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത നടി ഉര്‍വശി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി.

വിവാദം

ചാനല്‍ പരിപാടിയ്ക്കിടെ മോശമായി പെരുമാറി എന്ന പേരില്‍ നടി അടുത്തിടെ വിവാദത്തില്‍പ്പെട്ടിരുന്നു. പരിപാടിയ്ക്കിടെ സംസ്‌കാര ശൂന്യനായി പെരുമാറി എന്ന പരിപാടിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നടിയോട് വിശദീകരണം തേടിയിരുന്നു.

English summary
Actress Urvashi about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam