ആണുങ്ങളെ പോലെ ചെയ്യണം, ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് ഉര്‍വശി
1980ല്‍ പുറത്തിറങ്ങിയ മുന്താണി മുടിച്ചാച്ച് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് മലയാളം, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. 1994ല്‍ വിജി തമ്പി സംവിധാനം ചെയ്ത പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ നിര്‍മാണം, എഴുത്ത് എന്നീ മേഖലകളിലേക്കും ചുവട് വച്ചു.
ഇപ്പോഴിതാ നടി തന്റെ മറ്റൊരു ആഗ്രഹം കൂടി പങ്കു വച്ചിരിക്കുന്നു. ഒരു സിനിമ സംവിധാനം ചെയ്യണം. അത് എന്നാണെങ്കിലും മറ്റ് സംവിധായികന്മാരില്‍ നിന്നും വ്യത്യസ്തമായി ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഉര്‍വശി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ആണുങ്ങളെ പോലെ
എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ആണുങ്ങളെ പോലെ വലിയ ആള്‍കൂട്ടത്തെ ഹരം കൊള്ളിപ്പിക്കുന്നതാകുമെന്ന് ചിത്രമാകും-ഉര്‍വശി.

ഒരു കൊമേഷ്യല്‍ ചിത്രം
എല്ലാവരെയും ചിരിപ്പിക്കുകയും ഇടയ്ക്ക് കണ്ണു നനയിപ്പിക്കുകയും ചെയ്യുന്ന ഒരു കൊമേഷ്യല്‍ ചിത്രമായിരിക്കും അതെന്ന് ഉര്‍വശി പറയുന്നു.

സിനിമയിലേക്ക്
1980ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിചാച്ച് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്.

അവാര്‍ഡുകള്‍
മികച്ച നടിക്കുള്ള അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ നടി സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications