»   » ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു, ആകര്‍ഷിച്ചത്?

ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു, ആകര്‍ഷിച്ചത്?

By: Sanviya
Subscribe to Filmibeat Malayalam

ഇടവേളയ്ക്ക് ശേഷം നടി ഉര്‍വശി  തിരിച്ചെത്തുന്നു. ഹവീസ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശിയുടെ തിരിച്ചു വരവ്. ഒരു ബ്രാഹ്മണ സ്ത്രീയായി അഭിനയിക്കുന്ന ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നതാണ് ചിത്രത്തില്‍. മുരളി കൃഷ്ണ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രകാരിയായ ശാരദാമണിയാണ്.

ബ്രാഹ്മണ സമുദയത്തിലെ അന്ധ വിശ്വാസങ്ങളും ആചാരങ്ങളുമാണ് ചിത്രം പറയുന്നത്. വിജയരാഘവന്‍, ശ്രീദേവി ഉണ്ണി, തമ്പി ആന്റണി, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു, കാരണം?

നിഷ്‌കളങ്കയും അനാഥയുമായ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടി വരുന്നതിലൂടെ ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും എതിര്‍പ്പുകളുമാണ് ചിത്രത്തിന്റെ പ്രമേയം. കഥ കേട്ടപ്പോള്‍ തന്നെ ഉര്‍വശി അഭിനയിക്കാന്‍ സമ്മതം നല്‍കുകയായിരുന്നു.

ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു, കാരണം?

ഗൗരി എസ് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗൗരി മതപരിവര്‍ത്തനം നടത്തുന്നതുമാണ് ചിത്രത്തില്‍.

ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു, കാരണം?

മുമ്പും ബ്രാഹ്മണ സത്രീയായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഈ കഥാപാത്രം ഏറെ വ്യത്യസ്തമായിരിക്കുമെന്നും ഉര്‍വശി പറയുന്നു.

ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു, കാരണം?

ഇപ്പോള്‍ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നടി. പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പുതിയ ചിത്രത്തിലേക്ക് കടക്കുമെന്നും ഉര്‍വശി പറയുന്നു.

English summary
Actress Urvashi new Malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam