നായകന്റെ ഈ​ഗോയായിരുന്നു അത്, ഞാൻ ബ്രേക്ക് ചെയ്തു; തമിഴിലേക്ക് മാറിയതിന് കാരണം: ഉർവശി

സിനിമാ ലോകത്തും അന്നും ഇന്നും തന്റേതായ സ്ഥാനമുള്ള നടിയാണ് ഉർവശി. ഉർവശിയുടെ അഭിനയ മികവിനെ പ്രശംസിക്കാത്തവരില്ല. എൺപതുകളിൽ വന്ന നായിക നടിമാരിൽ ഉർവശിയോട് പ്രത്യേക മമത പ്രേക്ഷകർ കാണിച്ചു. തമിഴിലാണ് തുടക്കമെങ്കിലും ​ഗ്ലാമറസ് റോളുകൾ ചെയ്യാൻ താൽപര്യമില്ലാത്തതിനാൽ മലയാളത്തിലേക്ക് മാറി. മലയാളത്തിൽ സജീവമായ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഉർവശി. ഡിഡി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

1985 മുതൽ 1995 വരെ മലയാളത്തിൽ ഞാനെത്ര സിനിമ ചെയ്തെന്ന് പോലും എനിക്കറിയില്ല. കാരണം ഒരുവിധം എല്ലാ സിനിമകളിലും ഞാനുണ്ടായിരുന്നു. നല്ല സംവിധായകരുടെ ഒരുപാ‌ട് സിനിമകൾ ചെയ്യാൻ പറ്റി. തുടർച്ചയായി അവരുടെ സിനിമകളിൽ നായികയായി. അപ്പോഴൊന്നും എനിക്ക് മറ്റ് ഭാഷകളിൽ സിനിമ ചെയ്യാൻ പറ്റിയിട്ടില്ല. കമൽ സാറിന്റെ പ്രൊഡക്ഷനിലുള്ള ചില സിനിമകളേ ചെയ്യാൻ സാധിച്ചുള്ളൂ. 95 ആയപ്പോൾ ഞാൻ തമിഴിലേക്ക് വീണ്ടും പോയി. പിന്നെ തമിഴിൽ കുറേ നല്ല സിനിമകൾ ചെയ്തു. 99 ആയപ്പോഴേക്കും സിനിമയിൽ നിന്ന് കുറച്ച് മാറി.

Actress Urvashi

മകൾ ജനിച്ച ശേഷം ബോധപൂർവം ഇടവേള എടുത്തു. പൂർണമായി മാറിയതല്ല. എന്റെ വീടുള്ള ചെന്നെെയിൽ മാത്രം വർക്ക് ചെയ്തു. 2005 ൽ അച്ചുവിന്റെ അമ്മ ചെയ്ത് തിരിച്ച് വന്നു. അത് കഴിഞ്ഞ് സകുടുംബം ശ്യാമള, മമ്മി ആന്റ് മി തുടങ്ങിയ സിനിമകൾ ചെയ്തു. ക്യാരക്ടറുകൾ റിപ്പീറ്റ് ആകുന്നത് പോലെ തോന്നുമ്പോൾ ഞാൻ വീണ്ടും തമിഴിലേക്ക് തന്നെ പോകും. വീണ്ടും വരും. 2017 ൽ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ ചെയ്തു. വീണ്ടും ​ഗ്യാപ്പെടുത്തു. പിന്നെ വീണ്ടും ഉള്ളൊഴുക്കിലൂടെ തിരിച്ചെത്തി.

1987-88 കാലഘട്ടത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ ആളാകുകയായിരുന്നു ഞാൻ. അല്ലെങ്കിൽ നായകനുള്ള സിനിമയിൽ നായകനൊപ്പമുള്ള റോൾ. ക്രമേണ സംഭവിച്ചതാണത്. നായികയെ ഹാസ്യം അവതരിപ്പിക്കുന്ന ആളായിട്ട് കാണിക്കരുതെന്നത് നായകന്റെ ഈ​ഗോയായിരുന്നു. കാരണം ഒരു പെൺകുട്ടി ഇരുന്ന് സംസാരിക്കുന്നിടത്ത് ഒരുപാട് പേരുടെ ശ്രദ്ധ പോകാൻ പാടില്ല.

ജനശ്രദ്ധ ലഭിക്കുന്ന അത്തരം കഥാപാത്രങ്ങൾ നായികമാർ ചെയ്യാൻ പാടില്ലെന്ന് ആരൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. പക്ഷെ ഞാനത് ബ്രേക്ക് ചെയ്തു. ബോധപൂർവമല്ലെങ്കിൽ പോലും എന്റെ ക്യാരക്ടറുകളിൽ എന്റെ ഉള്ളിലെ കുസൃതിയും കുശുമ്പും കുന്നായ്മയും ഉൾപ്പെടുത്തി ഞാൻ പെർഫോം ചെയ്യാൻ ശ്രമം നടത്തിയപ്പോൾ വിജയിച്ചു.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X