ഇന്റിമേറ്റ് സീനും, ഗ്ലാമറസ് വസ്ത്രവും വേണ്ടി വരും! പതിനഞ്ചാം വയസിൽ കമല്‍ ഹാസന്‍ നല്‍കിയ ഉപദേശത്തെ പറ്റി ഉർവശി

അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തുന്ന പ്രതിഭയാണ് നടി ഉര്‍വശി. എന്നാല്‍ പലപ്പോഴും ഉര്‍വശിയുടെ പേര് പിന്നിലായി പോകാറുണ്ടെന്നുള്ളതാണ് വസ്തുത. നിലവില്‍ സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് മലയാളത്തിലും അതുപോലെ തമിഴിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി. ഏറ്റവും പുതിയതായി ഉര്‍വശി അഭിനയിക്കുന്ന തമിഴ് ചിത്രം ജെ ബേബിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി.

ഇതിനിടെ തന്റെ സിനിമകളെ കുറിച്ചും നടന്‍ കമല്‍ ഹാസനെ പറ്റിയുമൊക്കെ നടി പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. തമിഴിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചെറിയ പ്രായത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യേണ്ടി വന്നതിനെ പറ്റിയും അതിന് കമല്‍ ഹാസന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും ഉര്‍വശി വെളിപ്പെടുത്തിയ്ത.

urvashi

ഒരേ സമയം സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനെ പറ്റിയും ഉര്‍വശി സംസാരിച്ചിരുന്നു. 'സിനിമയില്‍ ചെയ്യുന്ന അതേ കഥാപാത്രങ്ങള്‍ സീരിയലിലും പോയി ചെയ്താല്‍ അത് ഒരുമാതിരി ആയി പോകും. ആദ്യം നാടകങ്ങളിലും പിന്നീട് സീരിയലും അതിനുമപ്പുറം സിനിമയിലേക്കുമൊക്കെ മാറി മാറി ഞാന്‍ പോയിരുന്നു. സിനിമകള്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.

സീരിയലിന്റെ മേക്കിംഗ് വേറെയാണ്. അവിടെ കുറച്ച് നേരം നിന്ന് സമയമെടുത്ത് വേണം അഭിനയിക്കാന്‍. സിനിമയില്‍ അങ്ങനെയല്ല. സീരിയലിലേത് പോലെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല. സിനിമയില്‍ ചെയ്യാത്ത കഥാപാത്രം സീരിയലില്‍ കിട്ടുകയാണെങ്കില്‍ അത് പോയി ചെയ്യുകയാണ് തന്റെ രീതിയെന്നാണ്,' ഉര്‍വശി പറയുന്നത്.

കൂടെ അഭിനയിക്കാന്‍ കഴിയാതെ പോയ പഴയ ജെനറേഷന്‍ നടന്‍ ചാര്‍ലി ചാപ്ലിനാണെന്നാണ് ഉര്‍വശി പറയുന്നത്. ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ ലോകത്തെ മൊത്തം ചിരിപ്പിച്ച ചാര്‍ലി ചാപ്ലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും, ആ വേഷവും വളരെ അനായാസമായി ചെയ്യുന്ന കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

urvashi

ഉര്‍വശി തനിക്കേറ്റവും പ്രിയപ്പെട്ട നടിയാണെന്ന് കമല്‍ ഹാസനും മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അതിനെപറ്റിയുള്ള ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെയാണ്. 'അങ്ങനെയൊന്നും ഇല്ല, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പല നടിമാരില്‍ ഒരാള്‍ മാത്രമാണ് താനെന്നാണ്,' ഉര്‍വശി പറയുന്നത്.

ബാലതാരമായി അഭിനയിക്കുന്ന കാലത്ത് എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയേ ഇല്ല. മുഖം ചരിഞ്ഞാണ് നില്‍ക്കാറുള്ളത്. അത് മറ്റിയെടുക്കാന്‍ കുറെ കാലം വേണ്ടി വന്നു. നായികയായതിന് ശേഷവും ആ ഷൈനസ്സ് തനിക്കുണ്ടായിരുന്നു.

'പതിനഞ്ച് വയസ്സിലൊക്കെയാണ് കമല്‍ ഹാസനൊപ്പം നായികയായി അഭിനയിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ വസ്ത്രങ്ങളും എല്ലാം ധരിക്കാന്‍ എനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി കമല്‍ സര്‍ തന്ന ഉപദേശം ഇന്നും താന്‍ ഓര്‍മ്മിക്കുകയാണെന്ന്,' ഉര്‍വശി പറയുന്നു.

'തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പാട്ട് സീനുകളിലെങ്കിലും ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമറസ് വസ്ത്രങ്ങളും ധരിക്കേണ്ടി വരും. നല്ല വേഷങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ മലയാളത്തില്‍ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്' എന്നാണ് അന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. അതിന് ശേഷമാണ് പതിയെ പതിയെ മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നാണ്,' നടി പറയുന്നത്.

Read more about: urvashi kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X