»   » കവിതാ രഞ്ജിനിയ്ക്ക് ഉര്‍വശി എന്ന പേരിട്ടത് ഹോട്ടല്‍ ബെയററോ, ആ രഹസ്യം!!

കവിതാ രഞ്ജിനിയ്ക്ക് ഉര്‍വശി എന്ന പേരിട്ടത് ഹോട്ടല്‍ ബെയററോ, ആ രഹസ്യം!!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമ നടിമാരില്‍ പലരും അവരുടെ യഥാര്‍ത്ഥ പേരുകളിലല്ല അറിയപ്പെടുന്നത്. അരങ്ങേറ്റ ചിത്രത്തിലെ സംവിധായകരായിരിക്കും മിക്കപ്പോഴും നടിമാര്‍ക്ക് പേര് കണ്ടെത്തുന്നത്. എന്നാല്‍ നടി ഉര്‍വശിയുടെ കാര്യത്തില്‍ സംവിധായകനോ നിര്‍മാതാവോ ഒന്നുമായിരുന്നില്ല പേര് കണ്ടെത്തിയത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ?

അതൊരു രസകരമായ കഥയാണ്. കവിത രഞ്ജിനി എന്നാണ് ഉര്‍വശിയുടെ യഥാര്‍ത്ഥ പേര്. ചെന്നൈയില്‍ ഒരു സിനിമയുടെ ഷൂട്ടിങിന് എത്തിയതായിരുന്നു നടി. അങ്ങനെ അവിടുത്തെ ഹോട്ടല്‍ ബെയററാണ് നടിക്ക് ഉര്‍വശി എന്ന പേരിട്ടത്. കഥ ഇങ്ങനെ തുടര്‍ന്ന് വായിക്കൂ..

നടി ഉര്‍വശിയുടെ യഥാര്‍ത്ഥ പേര്

നടി ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിതാ രഞ്ജിനി എന്നാണ്. പലര്‍ക്കും നടിയുടെ യഥാര്‍ത്ഥ പേര് അറിയാമെങ്കിലും ഈ പേരിന് പിന്നിലെ രഹസ്യം അറിയില്ല.

സംവിധായകനും നിര്‍മാതാവും ചേര്‍ന്ന്

കവിതാ രഞ്ജിനി എന്ന പേരിന് നീളം കൂടിയതിനാലാണ് സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് നടിയ്ക്ക് പുതിയൊരു പേര് കണ്ടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയില്‍

സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു സംവിധായകനും നിര്‍മാതാവും. ചെന്നൈയിലെ താജ് കൊറോമാന്റ് ഹോട്ടലില്‍ താമസിക്കാന്‍ റൂം അന്വേഷിച്ചപ്പോഴാണ് റൂമൊന്നും ഫ്രീയില്ലെന്ന് അറിയുന്നത്. ഫ്രീയായാല്‍ അറിയിക്കാമെന്ന് ഹോട്ടല്‍ ബെയറര്‍ പറഞ്ഞു.

ടാജ് കൊറോമാന്റ് ഹോട്ടലിലെ നാല് റസ്റ്റോറന്റുകള്‍

താജ് കൊറോമാന്റ് ഹോട്ടലിലെ നാല് റസ്‌റ്റോറന്റുകളാണ് ഉര്‍വശി, മേനക, രംഭ, തിലോത്തമ. റൂം ഫ്രീയാകുന്നതു വരെ വെയിറ്റ് ചെയ്യുന്പോഴും സംവിധായകനും നിര്‍മാതാവും കവിതാ രഞ്ജിനിയുടെ പേര് മാറ്റുന്നതിനെക്കുറിച്ചായിരുന്നു ആലോചിച്ചുക്കൊണ്ടിരുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവ് ഒരു ദേവി ഭക്തനായിരുന്നു

ചിത്രത്തിന്റെ നിര്‍മാതാവ് ഒരു ദേവി ഭക്തനായിരുന്നു. അതുക്കൊണ്ട് തന്നെ ദേവിമാരുടെ പേരിടാനായിരുന്നു നിര്‍മാതാവിന് താത്പര്യം. പക്ഷേ ഒരുപാട് പേര് ആലോചിച്ച് നോക്കിയിട്ടും നടിക്ക് യോജിച്ച പേര് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഹോട്ടല്‍ ബെയറര്‍ വന്ന് പറഞ്ഞപ്പോള്‍

അങ്ങനെയിരിക്കുമ്പോഴാണ് ഹോട്ടല്‍ ബെയറര്‍ വന്ന് പറയുന്നത്. ഉര്‍വശി ഫ്രീയാണ് സാര്‍, പക്ഷേ ഹോട്ടല്‍ ബെയറര്‍ വന്ന് പറഞ്ഞപ്പോള്‍ നിര്‍മാതാവിന് ആദ്യം കത്തിയതും അത് തന്നെയായിരുന്നു. ഉര്‍വശി എന്ന പേര്.

English summary
Actress Urvashi real name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam