twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലയണമന്ത്രത്തിലെ കാഞ്ചനയെല്ലാം ശക്തമായത് അങ്ങനെയാണ്, തുറന്നുപറഞ്ഞ് നടി ഉര്‍വ്വശി

    By Midhun Raj
    |

    തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ഉര്‍വ്വശി. ദീപാവലി റിലീസായി എത്തിയ സുരറൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ നടിയുടെ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി വീണ്ടും സജീവമായത്. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് നടിക്ക് പ്രേക്ഷകര്‍ നല്‍കിയത്. സുരറൈ പോട്രിലും മുക്കൂത്തി അമ്മനിലും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്.

    കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരവധി പേരാണ് നടിയുടെ പ്രകടനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാജീവിതത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

    അഭിമുഖത്തില്‍ കുശുമ്പും

    അഭിമുഖത്തില്‍ കുശുമ്പും കുന്നായ്മയും കുസൃതിയും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മുന്നൊരുക്കങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഉര്‍വ്വശിയോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി കൂട്ടുകുടുംബത്തിലാണ് ഞാന്‍
    ജനിച്ചുവളര്‍ന്നതെന്ന് നടി പറയുന്നു. അച്ഛമ്മയും അച്ഛന്റെ പെങ്ങമാരുമെല്ലാം ഒന്നിച്ചുളള വീട്. ഭക്ഷണസമയത്തെല്ലാം വലിയൊരു കൂട്ടംതന്നെയുണ്ടാകും. ബന്ധുക്കളുടെ വരവും പോക്കുമെല്ലാം നിത്യകാഴ്ചകള്‍.

    ശരാശരി മലയാളിയുടെ

    ശരാശരി മലയാളിയുടെ മനോവികാരങ്ങളെല്ലാം കുട്ടിക്കാലത്ത് തന്നെ എന്നിലേക്ക് എത്തിയിരുന്നു. ഉര്‍വ്വശി പറയുന്നു. സിനിമയില്‍ പല കഥാപാത്രത്തെ കുറിച്ചും വായിച്ചുകേള്‍ക്കുമ്പോള്‍ തന്നെ റിലേറ്റ് ചെയ്യാന്‍ ഒരു മുഖം എത്തുമായിരുന്നു. തലമയണമന്ത്രത്തിലെ കാഞ്ചനയെല്ലാം ശക്തമായത് അങ്ങനെയാണ്. അപരിചിതമായ കഥാപാത്രങ്ങള്‍ വിരളമായേ ലഭിച്ചൂളളു. അത്തരം അവസരങ്ങളിലെല്ലാം സംവിധായകരോടും എഴുത്തുകാരോടും വേഷത്തെ കുറിച്ച് കൂടുതലായി ചോദിച്ചറിയുമായിരുന്നു.

    പുതിയ തലമുറയിലെ

    പുതിയ തലമുറയിലെ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് സിനിമയിലേക്ക് എത്തുന്ന പുതിയ കുട്ടികളിലധികവും വലിയ കഴിവുളളവരാണെന്ന് നടി പറയുന്നു. ഞാനൊക്കെ സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ ദൂരദര്‍ശന്‍ മാത്രമേ കാണാനുണ്ടായിരുന്നൂളളു, ഇന്ന് ഒട്ടേറെ ചാനല്‍ ഷോകളിലൂടെയും സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയും സഭാകമ്പമൊന്നും കൂടാതെയാണ് കുട്ടികളെത്തുന്നത്.

    സംവിധായകരെയും

    സംവിധായകരെയും സിനിമയിലെ മുതിര്‍ന്നവരെയുമെല്ലാം പണ്ട് അധ്യാപകരെ പോലെയാണ് കണ്ടത്. ഇന്ന് സൗഹൃദ കൂട്ടായ്മയിലാണ് മിക്ക ചിത്രീകരണങ്ങളും മുന്നോട്ടുപോകുന്നത്. അത് നല്ലതാണ്. ഇത് മോശം എന്നൊന്നും പറയാനാവില്ല. അന്നും ഇന്നും ആസ്വദിച്ചും ഇഷ്ടപ്പെട്ടുമാണ് സിനിമയുടെ ഭാഗമാവുന്നത്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മകളെ കുറിച്ചുളള ചോദ്യത്തിന് സ്ത്രീകളുടെ സംഘടനകള്‍ തുടങ്ങിയതും ആതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് നടി പറയുന്നു.

    വിഷയവുമായി

    വിഷയവുമായി ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല. എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിയാം. അര്‍ഹതപ്പെട്ട ഒരുപാടുപേര്‍ക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം, അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞു.

    Read more about: urvashi
    English summary
    actress urvashi reveals about her cinema career and experiance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X