Just In
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 10 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 12 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- News
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്സിന് സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബാലതാരമായി സിനിമയില്‍ എത്തിയ ഉര്‍വ്വശി, പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. അടുത്തിടെ തുടര്‍ച്ചയായ ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് ഉര്‍വ്വശി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പുത്തം പുത്തുകാലൈ ആണ് നടിയുടെതായി ആദ്യം പ്രേക്ഷകരിലേക്ക് എത്തിയത്. പിന്നാലെ സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ സിനിമകളും ഉര്‍വ്വശിയുടെതായി പുറത്തിറങ്ങി.
ഒടിടി റിലീസായി എത്തിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരിക്കുന്നത്. സുരരൈ പോട്രില്‍ ഇമോഷണലായുളള ഒരു കഥാപാത്രമായിരുന്നു അവതരപ്പിച്ചതെങ്കില് മൂക്കുത്തി അമ്മനില്‍ ഹാസ്യ വേഷത്തിലാണ് നടി എത്തിയത്. ഉര്‍വ്വശിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം ഉര്‍വ്വശിയുടെതായി പുറത്തിറങ്ങിയ ഒരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
അന്തരിച്ച നടന് കെപി ഉമ്മറിനൊപ്പം നില്ക്കുന്ന ഒരു പഴയകാല ചിത്രമാണ് നടിയുടെതായി സമൂഹ മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. കെപി ഉമ്മറിനൊപ്പം നില്ക്കുന്ന ഉര്‍വ്വശിയുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഉര്‍വ്വശിയുടെ കരിയറിലെ മൂന്നാമത്തെ സിനിമയായ കതിര് മണ്ഡപത്തിന്റെ സെറ്റില്‍ നിന്ന് എടുത്ത ചിത്രമാണിത്. നാടക നടന് ചാവറ പി നായരുടെയും നടി വിജയലക്ഷ്മിയുടെയും മകളാണ് ഉര്‍വ്വശി. ബാലതാരമായാണ് ഉര്‍വ്വശി സിനിമയില്‍ എത്തിയത്. വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ ചേച്ചി കല്പ്പനയ്ക്കൊപ്പമാണ് നടി അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിരവധി സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി മിക്ക സിനിമകളിലും എത്തിയത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. മനോജ് കെ ജയനുമായി 2008ല്‍ വേര്‍പിരിഞ്ഞ താരം തുടര്‍ന്ന് ശിവപ്രസാദിന്റെ ജീവിത സഖിയായി മാറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി തിരിച്ചെത്തിയത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക ഭാഷകളിലും തിരക്കേറിയ താരമായി ഉര്‍വ്വശി മാറി.