ലാലേട്ടനെയും എന്നെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല, തുറന്നുപറഞ്ഞ് നടി ഉര്‍വ്വശി

By Midhun Raj

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ ഉര്‍വ്വശിക്ക് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി സിനിമകളില്‍ എത്തിയ ഉര്‍വ്വശി ഹാസ്യവേഷങ്ങളിലും സജീവമായിരുന്നു. ഏത് തരം റോളുകളാണെങ്കിലും തന്റെ അനായാസ അഭിനയശൈലി കൊണ്ട് താരം മികവുറ്റതാക്കാറുണ്ട്.

സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ തെന്നിന്ത്യയിലെ നിരവധി മുന്‍നിര സംവിധായകരുടെ സിനിമകളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്ന താരം തിരിച്ചുവരവിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. മോഹന്‍ലാലിന്റെ നായികയായും നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് ഉര്‍വ്വശി. മിഥുനം, സ്ഫടികം പോലുളള സിനിമകളെല്ലാം മോഹന്‍ലാല്‍ ഉര്‍വ്വശി കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്.

അതേസമയം മാതൃഭുമി ന്യൂസിന്

അതേസമയം മാതൃഭുമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ രണ്ട് സിനിമകളിലൂടെ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ഉര്‍വ്വശി. ദീപാവലി റിലീസായിട്ടാണ് ഈ ചിത്രങ്ങളെല്ലാം ഉര്‍വ്വശിയുടെതായി പുറത്തിറങ്ങിയത്.

ഒടിടി പ്ലാറ്റ്‌ഫോം വഴി

ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സിനിമകള്‍ കണ്ടവരെല്ലാം നടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രണ്ട് തരം വേറിട്ട കഥാപാത്രങ്ങളാണ് ഉര്‍വ്വശി ഈ സിനിമകളില്‍ അവതരിപ്പിച്ചത്. സുരരൈ പോട്രില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചിരുന്നത്.

ഒരുപാട് വൈകാരിക നിമിഷങ്ങളുളള

ഒരുപാട് വൈകാരിക നിമിഷങ്ങളുളള സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയായ സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാള താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. അതേസമയം ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മന്‍. നയന്‍താര ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഉര്‍വ്വശിയും എത്തുന്നത്.

Recommended Video

Manju warrier's applause to soorarai pottru team | FilmiBeat Malayalam
അതേസമയം മാതൃഭൂമി ന്യൂസിന്

അതേസമയം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍താര വിശേഷണം ശാശ്വതമല്ലെന്ന് പറയുകയാണ് നടി. ഭേദപ്പെട്ട നടിയെന്ന് പറയുന്നത് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മോഹന്‍ലാലിനൊപ്പമുളള താരതമ്യം ആവശ്യമില്ലെന്നും ഉര്‍വ്വശി പറയുന്നു. ഇമേജിനെ കുറിച്ചോര്‍ത്ത്‌ എനിക്ക് ഭയമില്ല. എനിക്ക് പെര്‍ഫോമം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുളള കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കാറുളളൂ.

Read more about: mohanlal urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X