'നുണ പറയാൻ ആര് പ്രേരിപ്പിച്ചാലും ഞാൻ ചെയ്യില്ല..., ആരാധകനെ തല്ലേണ്ടി വന്നിട്ടുണ്ട്'; വെളിപ്പെടുത്തി ഉർവശി

കോമഡിയും ഇമോഷണൽ രംഗങ്ങളും തന്മയത്തോടെ അവതരിപ്പിക്കുന്ന മലയാളത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളാണ് ഉർവശി. ദി റിയൽ സൂപ്പർ സ്റ്ററെന്നാണ് ഉർവശിയെ സോഷ്യൽ മീഡിയ അവരുടെ പ്രകടനങ്ങൾ കണ്ട് വിശേഷിപ്പിക്കാറുള്ളത്. ഉർവശിയുടെ അഭിനയമികവ്‌ കണ്ട്‌ മലയാളികൾ മാത്രമല്ല കന്നടക്കാരും തമിഴരും തെലുങ്കരും എല്ലാം കയ്യടിച്ചിട്ടുണ്ട്‌. അഭിനയത്തിലെ അനായാസതയായാലും സ്വാഭാവികതയായാലും നാടകീയതയായാലും എല്ലാം അതിൻറെ ഉഗ്രൻ ക്വാളിറ്റിയോടെ ഉർവശിയിലുണ്ട്. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നായിക കഥാപാത്രങ്ങളുടെ ക്ളീഷേ അഭിനയ ശൈലിയെ പൊളിച്ചെഴുതിയ നടികൂടിയാണ് ഉർവശി.

ഉർവശിയുടെ ഒരു പ്രത്യേകത എന്തെന്നാൽ ഒരു മുൻനിര നായിക എന്ന ഇമേജ് ശ്രദ്ധിക്കാതെ തനിക്ക് വരുന്ന മികച്ച വേഷങ്ങൾ ചെയ്യുന്നുവെന്നതാണ്. പ്രതാപ കാലത്ത് പോലും സഹനായികയെന്നോ നെഗറ്റീവ് കഥാപാത്രമെന്നോ നോക്കി റോളുകൾ ചെയ്യുന്ന പതിവ് അവർക്കില്ലായിരുന്നു നായക കഥാപാത്രം ആരെന്നതും അവർക്ക് വിഷയമായിരുന്നില്ല. നായികയായി കത്തി നിൽക്കുന്ന സമയത്താണ് തലയണമന്ത്രത്തിലെ സഹനായികാ വേഷം ഉർവശി ചെയ്‌തത്. ഒരുപക്ഷേ ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തലയണമന്ത്രത്തിലെ കാഞ്ചന. കൂടാതെ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുമ്പോൾ തന്നെ ജഗദീഷ്, സിദ്ദിഖ്, ജഗതി പോലുള്ളവരുടെ നായികയായും ഉർവശി സ്ക്രീനിലെത്തി.

പെർഫെക്ഷനിസ്റ്റ്

പെർഫെക്ഷൻറെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയുമില്ലാത്ത അഭിനേത്രി കൂടിയാണ് ഉർവശി. ഇമേജിൻറെ ഭാരം ഒട്ടുമില്ലാത്ത ഉർവശിക്ക് തനിക്ക് കിട്ടുന്ന റോൾ അഭിനയ സാധ്യതയുള്ളതായിരിക്കണം എന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപാരമായ അവരുടെ അഭിനയമികവിൻറെ അംഗീകാരം കൂടിയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അഞ്ച് തവണ ഉർവശിക്ക് ലഭിക്കാൻ കാരണമായത്. ഉർവശി ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായിട്ടുള്ള അത്ര സുഖകരമല്ലാത്ത ഓർമകളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. എന്തൊക്കെ വന്നാലും സത്യസന്ധത മുറുകിപിടിക്കാൻ ശ്ര‌മിക്കാറുണ്ടെന്നാണ് ഉർവശി പറയുന്നത്. ഊമയാണെന്ന് അറിയാതെ ഒരാളോട് മോശമായി പെരുമാറേണ്ടി വന്നതിനെ കുറിച്ചും ഉർവശി പറയുന്നു. മലയാളികളുടെ പ്രിയ നടിയുടെ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

ആരാധകനെ തല്ലിയപ്പോൾ‌

'നടി സീമയ്ക്കൊപ്പം സിനിമ ചെയ്യുകയാണ് ഞാൻ. ഒരു കൊച്ചുമുറിയായിരുന്നു. കാറ്റ് കിട്ടുന്നതിനായി ജനലിന് അടുത്തേക്ക് ഇരിക്കുകയായിരുന്നു ഞങ്ങൾ. ജനലിന് അപ്പുറത്ത് വന്നൊരാൾ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് കൈ മലർത്തി. അയാളെ വിളിച്ച് കൊണ്ടുവരാൻ പറഞ്ഞിരുന്നു. കണ്ടപ്പോൾ ഞാനൊന്ന് കൊടുത്തു. അയാളുടെ ആക്ഷൻ ശരിയല്ലെന്നാണ് എനിക്ക് തോന്നിയത്. എന്നാൽ അയാൾ ഊമയായിരുന്നു. എന്റെ ആദ്യപടം മുതലുള്ള മുഴുവൻ ചിത്രങ്ങളും ചെയ്തുവെച്ചിരിക്കുന്നത് കാണിച്ചു. ഞാനാകെ സങ്കടത്തിലായി. അങ്ങനെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. കാരണമില്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെട്ട് പെരുമാറാറില്ല. പ്രകോപനമില്ലാതെ അങ്ങനെ പെരുമാറുന്നയാളല്ല. അതേ പോലെ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.'

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഹീറോയെ നോക്കി സിനിമ ചെയ്തിട്ടില്ല

'ഒരിക്കലും സൂപ്പർതാരങ്ങളെ ആശ്രയിച്ച് നിൽക്കുന്ന നായികയായിരുന്നില്ല ഞാൻ. എനിക്കായി കഥാപാത്രങ്ങളുണ്ടാക്കുന്ന സംവിധായകർ ഇവിടെയുണ്ടായിരുന്നു. അത് ചിലർക്ക് ഇഷ്ടക്കേടുകളുണ്ടാക്കിയിട്ടുണ്ട്. ഞാനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. ഞാൻ സംവിധായകരുടെ നായികയായിരുന്നു. ആ പടം കൊണ്ട് എനിക്കെന്ത് നേട്ടമുണ്ടാവും എന്ന് മാത്രം ചിന്തിക്കുന്നയാളല്ല ഞാൻ. ചിത്രത്തിലെ ഹീറോയാരാണ് എന്ന് ചോദിക്കാറില്ല. അതേ പോലെ എന്നേക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് ചോദിച്ചിട്ടില്ല. ജീവിതത്തിൽ എപ്പോഴും സത്യസന്ധത നിലനിർത്താനായി ശ്രമിക്കാറുള്ളയാളാണ് ഞാൻ. കഴിയുന്നതും സത്യം മാത്രം പറയുന്നയാളാണ്. വളരെ കുഞ്ഞിലേ സത്യം പറഞ്ഞതിന്റെ പേരിൽ കൽപ്പന ചേച്ചിക്ക് നിരവധി അടി ഞാൻ മേടിച്ച് കൊടുത്തിട്ടുണ്ട്. കൽപ്പന ചേച്ചി എല്ലാം പറഞ്ഞ് പ്രാക്ടീസ് ചെയ്യിപ്പിച്ച് വിടും. അച്ഛന്റെ മുന്നിലെത്തുമ്പോൾ കിളി പറയുന്നത് പോലെ എല്ലാം പറഞ്ഞ് കൊടുക്കും. അച്ഛൻ പോയാൽ ചേച്ചിയുടെ കൈയ്യിൽ നിന്ന് നല്ല തല്ലും കിട്ടും. ജീവിതത്തിൽ വളരെ കുറച്ച് കാര്യങ്ങളെ എനിക്ക് മറയ്ക്കാനായിട്ടുള്ളൂ...' ഉർവശി പറയുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഉർവശിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X