For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല! മോഹന്‍ലാലിനെക്കുറിച്ച് ഉഷ പറഞ്ഞത്

  |

  ലോക് ഡൗണ്‍ കാലത്ത് സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ച് വിളിച്ച താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി സൂപ്പര്‍താരം എത്തിയിരുന്നു. മോഹന്‍ലാലിന്റെ കരുതലിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. സിനിമാക്കാരുടെ ഇടയിലുളള സൗഹൃങ്ങള്‍ക്ക് ആഴമില്ലെന്ന വിമര്‍ശനം പൊതുവേ ഉണ്ടാകാറുണ്ട്.

  എന്നാല്‍ അതില്‍ വിയോജിപ്പുണ്ടെന്ന് ഇന്ന് വിടവാങ്ങിയ നടി ഉഷ റാണി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാല്‍ തനിക്കും കുടുംബത്തിനും ചെയ്ത സഹായങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു അന്ന് ഉഷാ റാണി എത്തിയത്. ലോക് ഡൗണ്‍ കാലത്ത് തന്നെ തേടി മോഹന്‍ലാലിന്റെ കോള്‍ ഫോണ്‍ വന്നിരുന്നുവെന്ന് നടി പറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് നടി മനസുതുറന്നത്‌

  ഞാന്‍ ലാല്‍ ആണ്, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്ത് തന്നെയാണെങ്കിലും പറയാന്‍ മടിക്കരുത് എന്നായിരുന്നു അന്ന് ലാലേട്ടന്‍ ഉഷാ റാണിയോട് പറഞ്ഞത്. അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി എന്ന് നടി പറഞ്ഞിരുന്നു. ഭര്‍ത്താവ് ശങ്കരന്‍ നായരുടെ വിയോഗത്തിന് ശേഷം മകന്റെ പഠനത്തിന് ഉഷാ റാണിയെ സഹായിച്ചത് മോഹന്‍ലാല്‍ ആയിരുന്നു.

  മോഹന്‍ലാലിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്റെ മകന്റെ പഠനത്തിന് സ്‌പോണ്‍സര്‍ ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. എനിക്കത് തുറന്ന് പറയാന്‍ യാതൊരു മടിയുമില്ലെന്ന് മാത്രമല്ല അഭിമാനവുമുണ്ട്. ഇതൊക്കെ എന്തിനാണ് മറ്റുളളവരോട് പറയുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയില്‍ സഹായവുമായി എത്തുന്നവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല.

  സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

  അതുകൊണ്ടാണ് ഈ അവസരത്തില്‍ ഞാന്‍ പറയുന്നത്. ഇന്ന് എന്റെ മകന്‍ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു. ഉഷാ റാണി മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ നടിയുടെ വിയോഗം. ബാലതാരമായി സിനിമയിലെത്തിയ താരമായിരുന്നു ഉഷാറാണി.

  അയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ

  ബേബി ഉഷ എന്ന പേരില്‍ അറിയപ്പട്ട താരം പിന്നീട് 16ാം വയസ്സില്‍ കമല്‍ഹാസന്റെ നായികയായി അഭിനയിച്ചു. തുടര്‍ന്ന് നായികയായും സഹനടിയായും നെഗറ്റീവ് റോളുകളിലുമൊക്കെ ഉഷാ റാണി തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉഷാ റാണി. ഇരുനൂറിലധികം സിനിമകളിലാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചിരുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു താരം. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ ശേഷമാണ് വീണ്ടും സജീവമായിരുന്നത്.

  'പൃഥ്വിയെ സഹോദര തുല്യനായി കണ്ട സച്ചി'! വികാരഭരിതയായി സുപ്രിയയുടെ കുറിപ്പ്‌

  Read more about: mohanlal
  English summary
  actress usha rani's words about mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X