മലയാളത്തിന്റെ ആക്ഷന്‍ ക്വീന്‍ വാണി വിശ്വനാഥ് ഇനി മുതല്‍ രാഷ്ട്രീയക്കാരി! അച്ഛന്റെ പ്രവചനം സത്യമായി!
Recommended Video

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിമാരില്‍ ഒരാളാണ് വാണി വിശ്വനാഥ്. സാധാരണ നടിമാരില്‍ നിന്നും വാണിയെ വ്യത്യസ്തയയാക്കിയത് ആക്ഷന്‍ സിനിമകള്‍ കാരണമായിരുന്നു. നായകന്മാര്‍ക്കൊപ്പം സംഘട്ടനത്തിനും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും വാണി വിശ്വനാഥ് മലയാളക്കരയുടെ പ്രിയങ്കരയായി മാറിയിരുന്നു.
ആക്ഷന്‍ ക്വീന്‍ എന്നാണ്് പില്‍ക്കാലത്ത് നടി അറിയപ്പെട്ടിരുന്നത്. നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. സിനിമയിലേക്ക് ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങനാണ് വാണിയുടെ തീരുമാനം. പല അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യം വാണി വിശ്വനാഥ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

വാണി വിശ്വനാഥ്
1987 ല്‍ മംഗല്യചാര്‍ത്ത് എന്ന സിനിമയിലൂടെയായിരുന്നു വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം നായികയായി ഒരുപാട് സിനിമകളിലൂടെ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സജീവമായി വാണി വിശ്വനാഥ് അഭിനയിച്ചിരുന്നു. 2000 ത്തില്‍ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

ആക്ഷന്‍ ക്വീന്‍
അടങ്ങി ഒതുങ്ങി ജീവിക്കുന്ന നായികമാരുടെ സങ്കല്‍പ്പത്തില്‍ നിന്ന് മാറി ആക്ഷന്‍ സിനിമകളായിരുന്നു വാണി വിശ്വനാഥിനെ ശ്രദ്ധേയമാക്കിയത്. ഒത്തിരിയധികം സിനിമകളില്‍ പോലീസുകാരിയായി തിളങ്ങിയ നടി ആക്ഷന്‍ ക്വീന്‍ എന്ന വിളിപ്പേരും സ്വന്തമാക്കിയിരുന്നു. മമ്മുട്ടിയുടെയും സുരേഷ് ഗോപിയുടെയും നിരവധി ആക്ഷന്‍ ത്രില്ലര്‍ സിനിമകളില്‍ വാണി അഭിനയിച്ചിരുന്നു. 2002 ല്‍ നടന്‍ ബാബുരാജുമായിട്ടുള്‌ല വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

രാഷ്ട്രീയത്തിലിറങ്ങുന്നു..
വാണി സിനിമയിലേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ഏറെ കാലമായി വാണി വിശ്വനാഥ് സിനിമയിലേക്കില്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഒടുവില്‍ അത് സത്യമായിരിക്കുകയാണ്. ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വാണി മത്സരിക്കാന്‍ പോവുന്നത്.

ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നഗരി മണ്ഡലത്തിലാവും നടി മത്സരിക്കുന്നതെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിക്ക് വേണ്ടിയും പ്രചാരണത്തിനിറങ്ങും. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തുമെന്നും ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നമാണ് നടി പറയുന്നത്.

അവസരമൊരുങ്ങിയതിങ്ങനെ..
എന്‍ടി രാമറാവുവിന്റെ നായികയായി അഭിനയിച്ചതോടെയാണ് വാണിക്ക് രാഷ്ട്രീയത്തിലേക്ക് അവസരമൊരുങ്ങാന്‍ കാരണം. തെലുങ്ക് സിനിമയില്‍ സജീവമായിരുന്ന നടി തെലുങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിതമായ മുഖമാണ്. 1992 ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോക എന്ന ചിത്രത്തിലൂടെ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ വേഷമിട്ടപ്പോള്‍ ഭാര്യയുടെ വേഷത്തിലായിരുന്നു വാണി അഭിനയിച്ചത്. മാത്രമല്ല തെലുങ്ക് ദേശത്തില്‍ സജീവമായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് മാറിയതോടെ വാണിയുടെ രാഷ്ട്രീയ പ്രവേശനം എളുപ്പമായി.

അച്ഛന്റെ പ്രവചനം
വാണി വിശ്വനാഥ് നായികയാവുമെന്ന് ജ്യോത്സ്യന്‍ കൂടിയായിരുന്ന അച്ഛന്‍ പ്രവചിച്ചിരുന്നു. നടിയാകുമെന്ന മാത്രമല്ല വാണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും അച്ഛന്റെ പ്രവചനമുണ്ടായിരുന്നു. 40-ാം വയസില്‍ വാണി രാഷ്ട്രീയത്തിലിറങ്ങുമെന്നും മന്ത്രിയാകുമെന്നുമായിരുന്നു അച്ഛന്റെ പ്രവചനം. ഒടുവില്‍ അത് സത്യമാവാന്‍ പോവുകയാണ്.


Click it and Unblock the Notifications











