വിവാഹിതനായ പുരുഷന്മാരുടെ പുറകേ പോവരുത്! പണത്തിന് വേണ്ടി താനൊരു ജോലിയും ചെയ്തിട്ടില്ലെന്ന് നടി വാണിശ്രീ

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന ഇതിഹാസ നടിയയിരുന്നു വാണിശ്രീ. സാവിത്രി കഴിഞ്ഞാല്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട നടിയായിരുന്നു അവര്‍. എന്‍ടിആര്‍, എഎന്‍എന്‍ആര്‍, ശോഭന്‍ ബാബു, കൃഷ്ണംരാജു, കൃഷ്ണ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം നായികയായി വാണിശ്രീ നിറഞ്ഞ് നിന്നു.

400-ലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രണയബന്ധങ്ങളെ പറ്റിയും പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. പണത്തിന് വേണ്ടി ഒരു ജോലിയും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു നടി പറഞ്ഞത്.

actress-vanisri

ജീവിതത്തില്‍ തെറ്റുകള്‍ വരുത്താതിരിക്കാനുള്ള ഒരുപാട് പാഠങ്ങളാണ് തന്റെ അമ്മ പഠിപ്പിച്ചതെന്നാണ് വാണിശ്രീ അഭിമുഖത്തില്‍ പറഞ്ഞത്. ആരുടെയും അനുഗ്രഹം കൊണ്ടല്ല താന്‍ വളര്‍ന്നത്. സിനിമാ മേഖലയിലേത് പോലെ പ്രണയബന്ധങ്ങള്‍ ഉണ്ടാവും. എന്നാല്‍ ചില നടിമാര്‍ വിവാഹിതരായ പുരുഷന്മാരുമായും നായകന്മാരുമായും പ്രണയത്തിലാവുമായിരുന്നു. അതുപോലെ താന്‍ ആരുടെയും ഭാര്യക്ക് സ്ത്രീധനം നല്‍കേണ്ടതായി വന്നിട്ടില്ലെന്നാണ് വാണിശ്രീ പറയുന്നത്.

വിവാഹിതനായ ഒരാളെ ഞാന്‍ പ്രണയിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യയും എന്നെ പോലെയാണ്. എനിക്ക് വേണ്ടി മാത്രമായി ഒരു ഭര്‍ത്താവിനെ കണ്ടെത്താനാവില്ല. പിന്നെ എന്തിനാണ് വിവാഹിതരുടെ അടുത്തേക്ക് പോകുന്നതെന്നും നടി ചോദിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. അത് വളരെ കഷ്ടമാണെന്നാണ് വാണിശ്രീ പറയുന്നത്.

പണത്തിനു വേണ്ടി പോലും ഞാന്‍ ഒരു ജോലിയും ചെയ്തിട്ടില്ല. പ്രതിഫലം നല്ലതാണെങ്കില്‍ എങ്ങനെ വേണമെങ്കിലും അഭിനയിക്കാമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എത്ര പ്രതിഫലം നല്‍കിയാലും ഞാന്‍ എന്റെ ജോലി കൃത്യമായി ചെയ്തു. ഇതുവരെയും ഒരു നായകന്റെ കെണിയിലും ഞാന്‍ വീണില്ല. ചില നായികമാര്‍ക്ക് സംഭവിച്ചതൊക്കെ എന്താണെന്ന് എനിക്കറിയാം.

actress-vanisri

ഒരു നടന്‍ കാറില്‍ വരുന്നു. നമുക്കൊരു ലോംഗ് ഡ്രൈവ് പോകാമെന്ന് പറയും. ഇത് കേള്‍ക്കുന്നതോടെ പലരും അദ്ദേഹത്തിനൊപ്പം കയറി ഇരിക്കും. ഇതിങ്ങനെ ഒരു ആറുമാസത്തോളം നീണ്ടുനില്‍ക്കും. അതുകഴിഞ്ഞാല്‍ ആ കാറില്‍ മറ്റൊരു പെണ്‍കുട്ടി വരും. അത്രയേ സംഭവിക്കുകയുള്ളുവെന്നാണ് വാണിശ്രീ പറയുന്നത്.

അഭിനയം എന്ന ജോലി മാത്രമാണ് ഞാന്‍ ചെയ്തത്. സ്വത്തിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നത് മാത്രമാണ്. അതല്ലാതെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മുന്‍പ് എന്‍ടിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വാണിശ്രീ പറഞ്ഞത്.

പ്രധാനമായും തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ച് കൊണ്ടാണ് നടി വാണിശ്രീ ശ്രദ്ധേയാവുന്നത്. ഇന്ത്യന്‍ സിനിമയിലെ പേരുകേട്ട നടിമാരില്‍ ഒരാളായി നടി മാറി. 1962 ല്‍ അഭിനയിച്ച് തുടങ്ങിയ നടി 1978 ല്‍ വിവാഹിതയായതോട് കൂടിയാണ് ഇടവേള എടുക്കുന്നത്. പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും അഭിനയിക്കാനെത്തി. 2004 ലാണ് അവസാനമായി അഭിനയിക്കുന്നത്.

40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ക്കാണ് നടി ജീവന്‍ പകര്‍ന്നത്. 2020 ല്‍ നടിയുടെ മകന്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരപുത്രന്റെ വിയോഗം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X