അച്ഛന്‍ പരാതി കൊടുത്തു, നടി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു!!
സിനിമയെ വെല്ലുന്ന കഥയാണ് പല നടീ നടന്മാരുടെയും ജീവിതത്തില്‍ സംഭവിയ്ക്കുന്നത്. ഖുഷി എന്ന ചിത്രത്തില്‍ ജ്യോതികയുടെ അച്ഛനായി വേഷമിട്ട നടനെ ഓര്‍ക്കുന്നുണ്ടോ... ഖുഷി മാത്രമല്ല, തമിഴില്‍ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാണ് നടന്‍ വിജയ് കുമാര്‍.
വിജയ് കുമാറിന്റെ മകളാണ് നടി വനിത. മകള്‍ക്കെതിരെ വിജയ് കുമാര്‍ നല്‍കിയ പരാതിയില്‍ ഇപ്പോള്‍ നടി പൊലീസ് കസ്റ്റഡിയിലാണെന്ന് ഇന്ത്യഗ്ലിഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിയമ യുദ്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് രണ്ടാം തവണയാണ് വിജയ് കുമാര്‍ മകള്‍ക്കെതിരെ പരാതി നല്‍കുന്നത്.

വാടകയ്ക്ക് താമസം തുടങ്ങി
വിജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ പെരുമ്പൂറിലെ വസതിയില്‍ ഈ വര്‍ഷം തുടക്കത്തില്‍ വനിത വാടകയ്ക്ക് താമസം തുടങ്ങിയിരുന്നു. ഒരു സിനിമ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞാണ് വനിത വീട് വാങ്ങിയത്.

വീടൊഴിഞ്ഞില്ല
സിനിമ ചിത്രീകരണം കഴിഞ്ഞിട്ടും വനിത വീടൊഴിയാന്‍ തയ്യാറായില്ല. അച്ഛന്റെ സ്വത്തില്‍ തനിക്കും പങ്കുണ്ടെന്ന് പറഞ്ഞ് വനിത അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചു.

പൊലീസ് കേസാക്കി
വര്‍ഷങ്ങളായി അച്ഛനും മകളും നല്ല രസത്തിലല്ല കഴിയുന്നത്. വീട്ടില്‍ നിന്ന് വനിതയെ പുറത്താക്കാന്‍ വേറെ വഴിയില്ലാതെ വിജയകുമാര്‍ പൊലീസില്‍ പരാതി നല്‍കി.

കേസായി വഴക്കായി
ഒടുവുല്‍ പോലീസ് കേസ് ഏറ്റെടുത്തു. സെപ്റ്റംബറില്‍ വീടൊഴിഞ്ഞു പോവാന്‍ പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വനിത സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി വനിതയ്ക്ക് അനുകൂലമായിരുന്നു.

ഇപ്പോള്‍ അറസ്റ്റ്
വനിതയെ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ വിജയ കുമാര്‍ ഇപ്പോള്‍ വീണ്ടും പരാതി കൊടുത്തിരിയ്ക്കുകയാണ്. പരാതിയെ തുടര്‍ന്ന് പൊലീസ് വനിതയെ അറസ്റ്റ് ചെയ്തുവത്രെ.


Click it and Unblock the Notifications