തമിഴ് നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി മകള്‍! വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി!

By Midhun Raj

സഹനടനായുളള വേഷങ്ങളിലൂടെ തമിഴകത്ത് തിളങ്ങിയ നടനാണ് വിജയകുമാര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. വര്‍ഷങ്ങളായി തമിഴ് സിനിമാ ലോകത്ത് സജീവ സാന്നിദ്ധ്യമായി നിലനില്‍ക്കുന്ന നടന്‍ കൂടിയാണ് അദ്ദേഹം. വിജയ്കുമാറിന്‍ മകന്‍ അരുണ്‍ വിജയം തമിഴ് സിനിമാ ലോകത്ത് തിളങ്ങിനില്‍ക്കുന്ന നായകനടന്‍മാരില്‍ ഒരാളാണ്.

സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയല്‍ രംഗത്തും ശ്രദ്ധേയ കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചിരുന്നു. വിജയ്കുമാറിനെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന പുതിയൊരു റിപ്പോര്‍ട്ട് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിജയകുമാറിന്റെ മകള്‍ വനിത നടനെതിരെ ഗുരുതര ആരോപണവുമായി എത്തിയതോടെയാണ് എല്ലാവരിലും ഞെട്ടലുണ്ടായിരിക്കുന്നത്. ചില തമിഴ് മാധ്യമങ്ങള്‍ക്കു മുന്‍പിലായിരുന്നു പിതാവിനെതിരെ തുറന്നടിച്ച് മകള്‍ വനിത എത്തിയിരിക്കുന്നത്.

വിജയ്കുമാറിനെതിരെ മകള്‍

വിജയ്കുമാറിനെതിരെ മകള്‍

നേരത്തെ വനിതയ്ക്കും സുഹൃത്തുക്കള്‍ക്കുമായി ഷൂട്ടിംഗിനു വേണ്ടി ഒരാഴ്ചത്തേയ്ക്കു വിജയകുമാര്‍ വീടു വിട്ടുനല്‍കിയിരുന്നു.എന്നാല്‍ ഒരാഴ്ചയായിട്ടും വീടു വിട്ടു ഒഴിയാത്തതിനാലായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തനിക്ക് തുല്ല്യ അവകാശമുളള വീടാണിതെന്നും ഇഷ്ടമുളളപ്പോള്‍ ഇറങ്ങിപ്പോകുമെന്ന നിലപാടായിരുന്നു വനിത തന്റെ പിതാവിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മറ്റു സിനിമകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വീട് ആയതിനാല്‍ മകള്‍ക്കെതിരെ വിജയ്കുമാര്‍ പരാതി നല്‍കുകയായിരുന്നു.

വനിത പറഞ്ഞത്

വനിത പറഞ്ഞത്

പോലീസുകാര്‍ സ്ഥലത്തെത്തി ബലമായി ഒഴിപ്പിച്ചെന്നും തനിക്കൊപ്പമുണ്ടായിരുന്ന എട്ടു പേരെയും കസ്റ്റഡിയിലെടുത്തതെന്നും വനിത പറയുന്നു. എന്റെ പിതാവ് ഞങ്ങളോട് ഭയങ്കര ദ്രോഹമാണ് ചെയ്തത്. ആളുകളെ വെച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ചോടിക്കുകയായിരുന്നു. സിനിമയില്‍ പോലും സ്വന്തം മകളെ ഇങ്ങനെ ആരും ആളെ വിട്ട് തല്ലിക്കില്ലെന്നും വനിത പറയുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ ആള്‍ സ്വന്തം മകളെ റോഡിലിട്ട് പോലീസിനെ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്നും വനിത പറയുന്നു.

സ്വത്തോ പണമോ ചോദിച്ചില്ല

സ്വത്തോ പണമോ ചോദിച്ചില്ല

ഇനി എന്തു ചെയ്യണമെന്ന് തനിക്കറിയില്ലെന്നും സ്വത്തോ പണമോ താന്‍ മുന്നേ ചോദിച്ചിരുന്നില്ലെന്നും വനിത പറയുന്നു. വീട്ടില്‍ താമസിച്ചതിന് മാത്രമാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമ നടിയായതിനാല്‍ വീട് വാടകയ്ക്കു ലഭിക്കുന്നില്ല. ഞാന്‍ ഇനി എവിടെ പോകും ആരോട് പരാതി പറയും.പോലീസ് തന്നെ എനിക്കെതിരാണ്,വനിത മാധ്യമങ്ങളോട് പറഞ്ഞു.

കേസ് ഒത്തുതീര്‍പ്പാക്കി

കേസ് ഒത്തുതീര്‍പ്പാക്കി

ചെന്നൈയിലെ മധുരവോയല്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു മകള്‍ക്കെതിരെ വിജയ്കുമാര്‍ പരാതി നല്‍കിയിരുന്നത്. മറ്റു സിനിമകളുടെ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന വീടായതിനാലായിരുന്നു മകള്‍ക്കെതിരെ വിജയ്കുമാര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X