For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമയ്ക്ക് ശേഷം കാര്യങ്ങൾ വഷളായി; സമാന്തയുടെ അസുഖത്തെക്കുറിച്ച് വരലക്ഷ്മി ശരത്കുമാർ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് നടി സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ അപൂർവ രോ​ഗത്തിന്റെ ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് തുറന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്.

  രോ​ഗം തിരിച്ചറിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ചികിത്സ നടത്തി വരികയാണെന്നുമാണ് സമാന്ത പറഞ്ഞത്. പൂർണ രോ​ഗമുക്തി നേടുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഭേദപ്പെട്ട് വരികയാണെന്നും സമാന്ത പറഞ്ഞു.

  Also Read: സുമിത്രയും രണ്ടാമത് വിവാഹിതയാവുന്നു; പഴയ പ്രണയം സത്യമാവുമ്പോള്‍ സീരിയല്‍ മിന്നിക്കുമെന്ന് പ്രേക്ഷകാഭിപ്രായം

  'ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ഒരു അസുഖം സ്ഥിരീകരിച്ചു' 'മയോസിറ്റിസ് എന്ന രോ​ഗാവസ്ഥ. രോ​ഗം മാറിയ ശേഷം ഇത് നിങ്ങളോട് പറയാമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ ദുർബലത അം​ഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്,' സമാന്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിങ്ങനെ.

  Also Read: നടൻ വിശാൽ വിവാഹിതനാകുന്നോ?, പ്രമുഖ നടിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ; സത്യാവസ്ഥ ഇതാണ്!

  പോസ്റ്റിന് താഴെ നിരവധി പേർ ആശ്വാസ വാക്കുമായെത്തി. നടിയുടെ സുഹൃദ് വലയത്തിലുള്ള നിരവധി പേർ സമാന്തയ്ക്ക് ശക്തി പകർന്നു. ഇപ്പോഴിതാ സമാന്തയുടെ രോ​ഗത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി വരലക്ഷ്മി ശരത് കുമാർ. റിലീസ് ചെയ്യാനിരിക്കുന്ന യശോദ എന്ന സിനിമയിൽ സമാന്തയും വരലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  'എനിക്കറിയാവുന്നിടത്തോളം ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് സമാന്തയ്ക്ക് ഈ രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. ചിലപ്പോൾ ആ സമത്ത് ഉണ്ടാവും. ഷൂട്ടിനിടയിൽ അവൾക്ക് അസുഖമൊന്നും വന്നിട്ടില്ല. യശോദയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് ഇത് വഷളായത് എന്ന് ഞാൻ കരുതുന്നു. അവൾ പെട്ടന്ന് രോ​ഗമുക്തി നേടുന്നുണ്ട്,' വരലക്ഷ്മി പറഞ്ഞു. സമാന്ത ഒരു പോരാളി ആണെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു.

  ചികിത്സയിലായതിനാൽ സമാന്ത യശോദ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല. സമാന്തയുടെ ജീവിതത്തിൽ നിരന്തരം പ്രതിസന്ധി ഘട്ടങ്ങൾ വരികയാണെന്നാണ് ആരാധകർ പറയുന്നത്. സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനമുണ്ടാക്കിയ വിവാദങ്ങളും ​ഗോസിപ്പുകളും അവസാനിക്കെ ആണ് നടി വീണ്ടും വാർത്തകളിൽ നിറയുന്നത്.

  2021 നവംബറിലാണ് സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ വിവാഹിതരാവുകയായിരുന്നു സമാന്തയും നാഗചൈതന്യയും. എന്നാൽ പിന്നീട് ഇരുവരും അകലുകയും നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

  വിവാഹ മോചനം നടന്നിട്ട് ഒരു വർഷം ആവാറായെങ്കിലും ഇപ്പോഴും ഈ വിഷയത്തിൽ സമാന്തയ്ക്കും നാ​ഗചൈതന്യക്കും മാധ്യമങ്ങളുടെ ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. നിരന്തരമായി
  തന്റെ വിവാഹ മോചന വാർത്ത മാധ്യമങ്ങളിൽ വരുന്നത് അസ്വസ്ഥമാണെന്ന് രണ്ട് താരങ്ങളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

  യശോദയ്ക്ക് ശേഷം ഖുശി, ശാകുന്തളം എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ഖുശിയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. അറേഞ്ച് മെന്റ്സ് ഓഫ് ലൗ എന്ന ഇം​ഗ്ലീഷ് സിനിമയിലും സമാന്ത അഭിനയിക്കുന്നുണ്ട്.

  Read more about: samantha
  English summary
  Actress Varalaxmi Sarathkumar About Samantha's Health Condition; Says She Is A Fighter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X