ഷൂട്ടിങ്ങിനിടെ വേദിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Lakshmi

സിനിമാ ഷൂട്ടിങ്ങിനിടെ അഭിനേതാക്കള്‍ അപകത്തില്‍പ്പെടുന്നതും രക്ഷപ്പെടുന്നതുമെല്ലാം പതിവാണ്. വളരെ ബുദ്ധിമട്ടേറിയതായ സ്റ്റണ്ട് രംഗങ്ങളിലും സാഹസിക രംഗങ്ങളിലുമെല്ലാം പരുക്കേല്‍ക്കുകയും ചികിത്സ തേടേണ്ടിവരുകയും ചെയ്ത് ഏറെ താരങ്ങള്‍ ഉണ്ട്. എന്നാല്‍ പല താരങ്ങളുടെയും അപകടവാര്‍ത്ത ചെറിയ വാര്‍ത്തകളില്‍ ഒതുങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ശൃംഗാരവേലന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി വേദികയ്ക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

ശൃംഗാരവേലനിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ക്കിടെയാണ് വേദിക അപകടത്തിനടുത്തെത്തിയത്. വലിയൊരു അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് വേദിക പറയുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സിലുള്ള സംഘട്ടന രംഗത്ത് ദിലീപ് വേദികയെ രക്ഷിക്കാനായി കെട്ടിടത്തിന് മുകളിലുള്ള വാട്ടര്‍ ടാങ്കിലേയ്ക്ക് എടുത്തിടുന്നുണ്ട്. വേദികയെ ടാങ്കില്‍ എടുത്തിടുന്നതിന് ശേഷം ടാങ്കിലെ വെള്ളംകളയാനായി ദിലീപ് പൈപ്പ് തുറന്നിടുന്നതും നമുക്ക് കാണാം. പക്ഷേ ഇതിനിടെ വെള്ളം നിറച്ച ടാങ്ക് വേദികയെ എടുത്തിടുന്നതിന്റെ ആഘാതത്തില്‍ പൊളിഞ്ഞുവീഴുന്നതാണ് യുട്യൂബ് വീഡിയോയില്‍ കാണാന്‍ കഴിയുക.

Vedhika

വേദിക വെള്ളത്തില്‍ വീണ് നിമിഷങ്ങള്‍ക്കടമാണ് ടാങ്കിന്റെ നാല് ചുവരുകളും പൊളിയുന്നത്. ടാങ്കിലെ വെള്ളത്തില്‍ വീണയുടന്‍ താന്‍ എഴുന്നേറ്റ് നിന്നതിനാല്‍ മാത്രമാണ് വെള്ളത്തിനൊപ്പം ഒഴുകി കെട്ടിടത്തിന് താഴേയ്ക്ക് വീഴാതിരുന്നതെന്നാണ് വേദിക പറയുന്നത്. ചുവരുകള്‍ പൊളിഞ്ഞുവീഴുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന വേദികയെ വീഡിയോയില്‍ കാണാം.

വലിയൊരു അപകടത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്നും പക്ഷേ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിയ്‌ക്കേറെ സന്തോഷമുണ്ടെന്നും വേദിക പറയുന്നു.

എല്ലാവരും കരുതന്നപോലെ മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നില്‍ നല്‍ക്കുകയെന്നത് മാത്രമല്ല അഭിനയം. വലിയറിസ്‌കാണ് അഭിനേതാക്കള്‍ക്ക് പലപ്പോഴും എടുക്കേണ്ടിവരുന്നത്. ആക്ഷന്‍ രംഗങ്ങളിലും സാഹസികരംഗങ്ങളിലും മറ്റും അഭിനയിക്കുന്നവരെ നമ്മള്‍ ബഹുമാനിയ്ക്കണം. റിസ്‌കുകള്‍ അഭിനയത്തിന്റെ ഭാഗമാണ്. എത്ര സുരക്ഷ ഒരുക്കിയാലും ചിലപ്പോള്‍ അപകടം നടക്കാം- വേദിക പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X