ചന്ദ്രേട്ടനൊപ്പം അഭിനയിക്കാന്‍ വേദികയില്ല..
ചന്ദ്രേട്ടനൊപ്പം അഭിനയിക്കാന്‍ വേദിക ഏതായാലും ഇല്ല. പിന്നെയാരാകും ചന്ദ്രേട്ടന്റെ നായിക. പകരം യുവതാരം നമിത വന്നാലോ? ഈ ചന്ദ്രേട്ടന്‍ ആരാണ് എന്നു നിങ്ങള്‍ക്കറിയില്ലാന്നുണ്ടോ. അതു മറ്റാരുമല്ല, നമ്മുടെ ജനപ്രിയ നായകന്‍ ദിലീപ് തന്നെ. സൗണ്ട് തോമ എന്ന ചിത്രത്തിനുശേഷം ജനപ്രിയന്റെ നായികയാകാന്‍ വീണ്ടും നമിത എത്തുന്നു.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന പുതിയ ചിത്രത്തിലാണ് ദിലീപും നമിതയും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ വേദികയെ ആയിരുന്നു നായികയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും വേദിക പിന്മാറി എന്നാണ് പുതിയ വാര്‍ത്ത. പകരം നമിത രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടു വന്നു.

വേദിക എന്തുകൊണ്ടാണ് ജനപ്രിയന്റെ നായിക ആകാന്‍ തയ്യാറല്ലാത്തത് എന്നത് വ്യക്തമല്ല. ശൃംഗാരവേലനില്‍ വേദികയും ദിലീപും ഒന്നിച്ചു അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് എന്തു പറ്റി എന്നറിയില്ല.
പ്രതാപ് പോത്തന്‍, അനുശ്രീ, ചെമ്പന്‍ വിനോദ് ജോസ്,കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങാന്‍ പോകുന്നത്. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications