സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി, വിവാഹ മോചനത്തിനുള്ള കാരണം വെളിപ്പെടുത്തി പ്രിയങ്ക
വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പ്രിയങ്ക നായര്‍ ഇപ്പോഴാണ് മലയാള സിനിമയില്‍ സജീവമാവുന്നത്. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന ചോദ്യത്തിന്, ഭര്‍ത്താവിന്റെ തടങ്കലിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
മലയാള സിനിമയില്‍ എഴുതിത്തള്ളിയ വിവാഹ മോചനങ്ങളിലൊന്നാണ് പ്രിയങ്ക നായരുടേയും. അഭിനയ മോഹമല്ല നടിവേര്‍പിരിയാന്‍ കാരണം. ഭര്‍ത്താവുമായി ഒത്തുപോവാന്‍ കഴിയാഞ്ഞതിന്റെ കാരണം പ്രിയങ്ക ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വെളിപ്പെടുത്തി.

വിവാഹം
2012 ലാണ് പ്രിയങ്കയും തമിഴ് യുവ സവിധായകന്‍ ലോറന്‍സ് റാമും വിവാഹിതരായത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച്അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ടായി.

വിവാഹ മോചനം
2016 സെപ്റ്റംബറില്‍ പ്രിയങ്ക ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തു. മാനസിക പീഡനമായിരുന്നു കാരണം. ആ വര്‍ഷം തന്നെ വേര്‍പിരിയുകയും ചെയ്തു.

സിനിമയില്‍ സജീവം
വിവാഹ മോചന ശേഷം പ്രിയങ്ക മകനൊപ്പം കേരളത്തിലേക്ക് താമസം മാറ്റി. മകന്റെ സൗകര്യം അനുസരിച്ച് ചില സിനിമകള്‍ തിരഞ്ഞെടുത്തു. ഇപ്പോള്‍ മകന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ സിനിമയില്‍ സജീവമായി തുടങ്ങുന്നു.

എന്താണ് സംഭവിച്ചത്
ഈ സിനിമാ തിരക്കുകള്‍ക്കിടയിലാണ് പ്രിയങ്ക വിവാഹ മോചനത്തിനുള്ള യഥാര്‍ത്ഥ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയത് കൊണ്ടാണത്രെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.

അഭിനയത്തിന് തടസ്സം നിന്നു
മാത്രമല്ല, സിനിമാ അഭിനയത്തിന് തടസ്സം പറയുകയും ചെയ്തു. അഭിനയം എന്റെ പാഷനാണ്. ജീവിക്കാനുള്ള വഴികാണിച്ചു തന്നത് സിനിമാഭിനയമാണ്. അതെന്റെ തൊഴിലാണ്. അതിന് തടസ്സം നിന്നതും ഒരു കാരണമാണ്- പ്രിയങ്ക പറഞ്ഞു.

പുതിയ ചിത്രങ്ങള്‍
മുല്ലപ്പൂ പൊട്ട്, മാസ്‌ക്, പെങ്ങളില എന്നീ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ പ്രിയങ്ക. മകന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടത്തിയതിന് ശേഷം മാത്രമേ സിനിമയുള്ളൂ എന്നാണ് പ്രിയങ്ക പറഞ്ഞിരിയ്ക്കുന്നത്


Click it and Unblock the Notifications











