രജനിയെ കാണണം! തലൈവരോട് ജീവന്‍ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് ദേവദൂതനിലെ നടി

മോഹൻലാൽ ചിത്രമായ ദേവദൂതനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലു ഒരു കാലത്ത് തിളങ്ങി നിന്നിരുന്നു.കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ഇപ്പോഴിത നടൻ രജനികാന്തിനോട് സഹായം അഭ്യർഥിച്ച് താരം.

 കാണേണ്ടത് രജനിയെ

നടൻ രജനിയോട് സഹായം അഭ്യർഥിച്ച് വിജയലക്ഷ്മി. കൂടാതെ രജനിയെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് കന്നഡ താരം രവി പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു.

 നടൻ ഉപദ്രവിച്ചു

ആശുപത്രിൽ ചികിത്സയിലായിരുന്ന സമയത്ത് സഹായിക്കാമെന്നുളള വ്യാജേനെ നടൻ രവി പ്രകാശ് എത്തുകയായിരുന്നുവെന്നും തന്നെ ഉപദ്രവിച്ചുവെന്നും നടി അന്ന് ആരോപിച്ചിരുന്നു. കൂടാതെ ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. ആ സാഹചര്യത്തിൽ താൻ വലിയ മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നും വിജയ ലക്ഷമി പറഞ്ഞു.

 നേരിടുന്നത് വലിയ മാനസിക പ്രശ്നം

സഹിക്കാൻ കഴിയാത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്'- വിജയ ലക്ഷമി കൂട്ടിച്ചേർത്തു.

 സഹായിക്കണമെന്ന് അറിയിച്ച്  സഹോദരി

നടി നേരിടുന്ന സാമ്പത്തിക പ്രശ്നത്തെ ചൂണ്ടിക്കാട്ടി സഹോദരി ഉഷദേവി രംഗത്തെത്തിയിരുന്നു. അമ്മയ്ക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന പണം ചികിത്സയ്ക്ക് ചെലവഴിച്ചിരുന്നു. അതിനാൽ തന്നെ സിനിമ മേഖലയിൽ ഉള്ളവർ സഹായിക്കണമെന്നും സഹോദരി അഭ്യർഥിച്ചിരുന്നു.. ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ കൊണ്ടാണ് വിജയലക്ഷ്മി സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നതെന്നും സഹോദരി വ്യക്തമാക്കി.

 സിനിമ പ്രവേശനം

കന്നഡ സിനിമയിലൂടെയാണ് വിജയ ലക്ഷ്മി വെളളിത്തിരയി എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ചിത്രങ്ങളിൽ സ്ഥിരം മുഖമായിരുന്നു. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഹിപ്പ് ഹോപ്പ് ആദി എന്ന ചിത്രത്തൂടെയാണ് നായികയായി ചുവട് വയ്ക്കുന്നത്. മീസായാ മുറുക്കു എന്ന സിനിമയിലാണ് ഇവർ അവസാനമായി അഭിനയിച്ചത്.

ഫ്രണ്ടസും   ദേവദൂതനും

മോഹൻലാൽ, ജയപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതനിലൂടെയാണ് വിജയലക്ഷ്മി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പവും വിജയലക്ഷ്മി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X