twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിയും സംവിധായികയുമായ വിജയനിര്‍മല വിടവാങ്ങി! പ്രിയതാരത്തിന് കണ്ണീരോടെ വിട നല്‍കി സിനിമാലോകം!

    |

    വിയോഗവാര്‍ത്തകള്‍ എന്നും വേദനിപ്പിക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നായിക അന്തരിച്ചുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നടിയും സംവിധായികയുമായ വിജയനിര്‍മല ഓര്‍മ്മയായതിന്റെ നടുക്കത്തിലാണ് ആരാധകരും സിനിമാലോകവും. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അഭിനേതാവായ മാഞ്ചു മനോജാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ് വിജയനിര്‍മല. അഭിനേത്രി എന്നതിനും അപ്പുറത്ത് സംവിധായികയായും അവര്‍ എത്തിയിരുന്നു. വിവിധ ഭാഷകളിലായി 47 സിനിമകളാണ് ഇവരുടേതായി പുറത്തിറങ്ങിയത്. മലയാള സിനിമയിലെ ആദ്യ വനിത സംവിധായിക എന്ന റെക്കോര്‍ഡും ഈ താരത്തിന് സ്വന്തമാണ്. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിതയായി ഗിന്നസ് ബുക്കും താരത്തെ ആദരിച്ചിരുന്നു.

    തമിഴ്‌നാട്ടിലാണ് വിജയനിര്‍മല ജനിച്ചത്. പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അച്ഛനിലൂടെയാണ് താരം സിനിമയിലെത്തുന്നത്. തെലുങ്ക് ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായും സംവിധായികയായും എത്തുകയായിരുന്നു. മലയാളത്തിലെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവിനിലയം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

    Vijaya Nirmala

    ആദ്യ ചിത്രത്തിലൂടെ തന്നെ ഈ നായികയെ മലയാള സിനിമ സ്വീകരിച്ചിരുന്നു. പോസ്റ്റുമാനെ കാണാനില്ല, പൊന്നാപുരം കോട്ട, ഉദ്യോഗസ്ഥ തുടങ്ങി 25 ലധികം മലയാള ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. മീന എന്ന സിനിമയിലൂടെയാണ് വിജയനിര്‍മല സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് ഐവി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രമൊരുക്കി. തിക്കുറിശ്ശി, അടൂര്‍ ഭാസി, മീന തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

    Read more about: actress death നടി മരണം
    English summary
    Actress Vijayanirmala passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X