നടി വിഷ്ണുപ്രിയ പിള്ള വിവാഹിതയായി! വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യ ചിത്രവുമായി നടി!

മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ പിള്ള വിവാഹിതയായി. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയനാണ് വരന്‍. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഹാല്‍ദി ചടങ്ങളുകളുടെയും മറ്റും ചിത്രങ്ങള്‍ നടി തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായി വിഷ്ണു പ്രിയ എത്തിയിരിക്കുകയാണ്.

ആലപ്പുഴ കാംലറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. നടിമാരായ ഭാമ, സരയു, ശ്രുതി ലക്ഷ്മി, എന്നിവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. 29 ന് തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹ വിരുന്നും നടക്കും.

actress-vishnupriya-pillai-

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിഷ്ണുപ്രിയയും വിനയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. വിവാഹത്തിന് 9 ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പറഞ്ഞ് അതിന്റെ ത്രില്ലിലാണെന്ന് കാണിച്ച് വിഷ്ണുപ്രിയ എത്തിയിരുന്നു. വിനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. അന്ന് മുതല്‍ നവദമ്പതികള്‍ക്ക് വിവാഹത്തിന്റെ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു.

View this post on Instagram

Miss to Mrs Vinay❤️

A post shared by VISHNUPRIYA (@vishnupriyapillai) on

നര്‍ത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 2007 ല്‍ ദിലീപ് നായകനായിട്ടെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ പിള്ള വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009 ല്‍ കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. നാന്‍ങ്കാ എന്ന ചിത്രത്തിലൂടെ 2011 ല്‍ തമിഴ് സിനിമയിലേക്കും നടി അരങ്ങേറ്റം നടത്തിയിരുന്നു. കാന്താരം എന്ന ചിത്രമാണ് അവസാനമായിട്ടെത്തിയത്. സിനിമയ്ക്കപ്പുറം ടെലിവിഷന്‍ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X