നയനില്‍ പൃഥ്വിരാജിന്റെ നായികയായി വാമിഖ ഗബ്ബി! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് നയന്‍. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ സ്വതന്ത്ര നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃഥ്വിയും ഭാര്യ സുപ്രിയയും ഈ ചിത്രം നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് നയന്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായിക ആരെന്നുളളത് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമാണ്. നായികയായി പാര്‍വതി, നിത്യാ മേനോന്‍ തുടങ്ങിയ നടിമാരുടെ പേരുകളാണ് കൂടുതലായും പറഞ്ഞു കേട്ടിരുന്നത്.

pritviraj

എന്നാല്‍ ഇതിനെല്ലാം മറുപടിയായി പൃഥ്വി തന്നെ ചിത്രത്തിലെ നായികയെ കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്. ബേസില്‍ ജോസ്ഫ് സംവിധാനം ചെയ്ത ഗോദയില്‍ ടൊവിനോയുടെ നായികയായ വാമിഖ ഗബ്ബിയാണ് നയനില്‍ നായികയാവുന്നത്. പൃഥ്വിരാജ് തന്നെയാണ് നയനിലെ വാമിഖയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാകും നടിയെത്തുക.

ഹിമാലയമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പൃഥിരാജിന്റ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുളള ഒരു വ്യത്യസ്ഥ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച് സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്കിനു പുറമെ മോഷന്‍ പോസ്റ്ററും ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X